.
ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരം പ്രവീണ്‍ രാജ് ആര്‍. എല്‍. ന് മുന്‍ മന്ത്രി മോന്‍സ് ജോസഫ് സമ്മാനിച്ചു. ഹയാത്ത് റീജന്‍സിയില്‍ നടന്ന ഫൊക്കാന കേരളാ കോണ്‍വെന്‍ഷനില്‍ വെച്ചാണ് ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരം നല്‍കിയത്.
മലയാളത്തെ സ്‌നേഹിക്കാന്‍ ഫൊക്കാനയ്ക്കു ഇതില്‍പ്പരം ഒരു പദ്ധതി ഇല്ല എന്ന് ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചു മുന്‍ മന്ത്രി മോന്‍സ് ജോസഫ് അഭിപ്രായപ്പെട്ടു. മലയാള ഭാഷയ്ക്ക് ഫൊക്കാനാ നല്‍കുന്ന പ്രോത്സാഹനം വളരെ മുന്‍പേ മലയാളികള്‍ മനസ്സിലാക്കിയിട്ടുള്ളതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം ആണ് സമ്മാനിച്ചത്.
കാസര്‍ഗോഡ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. (ഡോ.)വി.രാജീവ്, മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിലെ പ്രൊഫ.(ഡോ.) പി. എസ്.രാധാകൃഷ്ണന്‍, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലായിലെ പ്രൊഫ.ഡോ.എ.ഷീലാകുമാരി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്.
ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാര'ത്തിന് അര്‍ഹനായ പ്രവീണ്‍ രാജിനെ ഫൊക്കാനാ പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍, സെക്രട്ടറി ഡോ.കല ഷഹി, ട്രഷര്‍ ബിജു ജോണ്‍, ഭാഷയ്ക്കൊരു ഡോളര്‍ കോര്‍ഡിനേറ്റര്‍ ജോര്‍ജി വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോര്‍ഡ് മെംബേര്‍സ് ആയ പോള്‍ കറുകപ്പള്ളില്‍, മാധവന്‍ നായര്‍, സജിമോന്‍ ആന്റണി, ജോജി തോമസ് തുടങ്ങിയവര്‍ അഭിനന്ദിച്ചു സംസാരിച്ചു.
വാര്‍ത്തയും ഫോട്ടോയും : ശ്രീകുമാര്‍ ഉണ്ണിത്താന്‍
Content Highlights: fokana
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..