.
ഫൊക്കാന അന്തര്‍ദേശീയ തലത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫൊക്കാന ഇന്റര്‍നാഷണല്‍ ചാപ്റ്ററിന്റെ രൂപീകരണം മുംബൈ റമദാ ഹോട്ടലില്‍ ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയറും മുന്‍ സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഫൊക്കാന സെക്രട്ടറി ഡോ.കല ഷഹി, ട്രഷര്‍ ബിജു ജോണ്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളില്‍ കേരളീയം ഭാരവാഹികള്‍ മുംബൈയിലെ വിവിധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിവര്‍ പങ്കെടുത്തു.
ഫൊക്കാനയും കേരളീയം കേന്ദ്ര സംഘടനയും സംയുക്തമായി സംഘടിപ്പിച്ച മീറ്റിംഗില്‍ മുംബൈയിലെ വിവിധ മലയാളി സംഘടനകള്‍ പങ്കെടുത്തു. അമേരിക്കയിലെയും കാനഡയിലെയും സംഘടനകളുടെ സംഘടനായ ഫൊക്കാന ഇന്ന് അതിന്റെ പ്രവര്‍ത്തനം ലോകം എമ്പാടുമുള്ള മലയാളികളിലേക്കു വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്. ഫൊക്കാനയുടെ പ്രവര്‍ത്തനം ലോകത്തിലുള്ള ഓരോ മലയാളികളിലേക്കും എത്തിക്കുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍ തന്റെ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.
ഫൊക്കാന സെക്രട്ടറി ഡോ.കല ഷഹി, ട്രഷര്‍ ബിജു ജോണ്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളില്‍,ടി.എന്‍.ഹരിഹരന്‍, മാത്യു തോമസ്, ശ്രീകുമാര്‍ ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മുബൈ ചാപ്റ്ററിന്റെ ഭാരവാഹികള്‍ ആയി പ്രസിഡന്റ് ടി.എന്‍.ഹരിഹരന്‍, സെക്രട്ടറി മാത്യു തോമസ്, ട്രഷര്‍ ശ്രീകുമാര്‍ ടി എന്നിവരെ തിരഞ്ഞെടുത്തു.
വാര്‍ത്തയും ഫോട്ടോയും : ശ്രീകുമാര്‍ ഉണ്ണിക്കൃഷ്ണന്‍
Content Highlights: fokana
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..