.
ഫൊക്കാനാ കാനഡ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ റീജണല്‍ കോര്‍ഡിനേറ്റര്‍ ആയി അഞ്ചു ജിതിന്‍, റീജണല്‍ സെക്രട്ടറി ഹണി ജോസഫ്, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ജെസ്ലി ജോസ്, കമ്മിറ്റി മെംബേഴ്സ് ആയി ബിലു കുര്യന്‍, ബീനാമോള്‍ അലക്‌സ്, രേഖ ജോജി, സവിത ടാഗോര്‍, ഷൈനി സണ്ണി, സ്മിത തോമസ്, അര്‍ച്ചന പ്രതാപ്, പ്രീതു പ്രസന്നന്‍, ബീന സ്റ്റാന്‍ലി ജോണ്‍സ് എന്നിവരെ തിരഞ്ഞടുത്തതായി വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌സണ്‍ ബ്രിജിറ്റ് ജോര്‍ജ് അറിയിച്ചു.
അമേരിക്കയില്‍ മലയാളി ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വനിതകള്‍ തികച്ചും ബോധവതിയാകളാണ്. ഐക്യമാണ് നമ്മുടെ ശക്തി. മലയാളി എന്ന നിലയിലുള്ള നമ്മുടെ നല്ലവശങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സംഘടന ശക്തമാകണം. ഒന്നിച്ചുനിന്നാല്‍ പല കാര്യങ്ങളും ചെയ്യാം. നമുക്ക് പരസ്പരം ഒന്നായി നില്‍ക്കാനായില്ലെങ്കില്‍ പിന്നെ എന്തിനാണ് നാം ഒരു സംഘടനയായി പ്രവര്‍ത്തിക്കുന്നത്..
ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്, വളരെ അധികം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ വിമന്‍സ് ഫോറം ശ്രമിച്ചുകൊണ്ടിരിക്കുന്നു. നാട്ടില്‍ സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന നഴ്സിങ്ങിനു പഠിക്കുന്ന കുട്ടികള്‍ക്ക് ധനസഹായം ഉള്‍പ്പെടെ നിരവധി ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന വിമന്‍സ് ഫോറത്തിന് പിന്തുണയുമായി ഫൊക്കാനാ നേതൃത്വവും പ്രവര്‍ത്തിക്കുന്നു.
പുതിയതായി തിരഞ്ഞെടുത്ത കാനഡ റീജിന്റെ ഭാരവാഹികള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍, സെക്രട്ടറി ഡോ.കലാ ഷഹി, ട്രഷര്‍ ബിജു ജോണ്‍, വിമന്‍സ് ഫോറം ദേശീയ ചെയര്‍പേഴ്സണ്‍ ഡോ.ബ്രിജിറ്റ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ശ്രീകുമാര്‍ ഉണ്ണിത്താന്‍
Content Highlights: fokana
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..