ഫൊക്കാന പെന്‍സില്‍വേനിയ റീജിയണല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു


2 min read
Read later
Print
Share

.

ന്യൂയോര്‍ക്ക്: ഫൊക്കാന റീജണല്‍ കണ്‍വെന്‍ഷന്‍ ഫിലാഡല്‍ഫിയായിലെ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. ഈ റീജിയന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്ര വലിയ ഒരു റീജിയണല്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്. റീജിയണല്‍ വൈസ് പ്രസിഡന്റ് ഷാജി സാമുവേല്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഡോ.കല ഷഹി ഫൊക്കാനയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ പറ്റി വിവരിച്ചു. ട്രഷറര്‍ ബിജു ജോണ്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷാജി വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ജോയി ചാക്കപ്പന്‍, ട്രസ്റ്റി ബോര്‍ഡ് മെംബേര്‍ സജിമോന്‍ ആന്റണി, മാപ്പിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ശ്രീജിത്ത് കോമത്ത്, ഏലിയാസ് പോള്‍, ഇസ്റ്റണ്‍ മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് സുദീപ് നായര്‍, തോമസ് ചാണ്ടി (മാപ്പു മുന്‍ പ്രസിഡന്റ്), ശാലു പുന്നൂസ് (മാപ്പു മുന്‍ പ്രസിഡന്റ്), അലക്‌സ് ചെറിയാന്‍, മാത്യു ചെറിയാന്‍ എന്നിവര്‍ ആശംസ അറിയിച്ചു സംസാരിച്ചു.

സ്‌പെഷ്യല്‍ ഗസ്റ്റ് ആയി പങ്കെടുത്ത ലോ എന്‍ഫോഴ്സ്മെന്റില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന കമ്മ്യൂണിറ്റിയില്‍ ഉള്ള നിക്കോള്‍ വര്‍ഗീസിനെ ഫൊക്കാന ഡോ.പ്രസിഡന്റ് ബാബു സ്റ്റീഫനും, ലൈസന്‍ ഡാനിയേലിനെ സെക്രട്ടറി ഡോ.കല ഷഹിയും, മുന്‍ സെക്രട്ടറി സജിമോന്‍ ആന്റണിയും ചേര്‍ന്ന് ഫലകം നല്‍കി ആദരിച്ചു.

നാഷണല്‍ കമ്മിറ്റി മെംബര്‍ ആയ അലക്‌സ് പോള്‍, വിമെന്‍സ് ഫോറം റീജണല്‍ കോഡിനേറ്റര്‍ മില്ലി ഫിലിപ്പ്, പെന്‍സില്‍വേനിയ ഫൊക്കാന റീജണല്‍ സെക്രട്ടറി അലക്‌സ് ചെറിയാന്‍, ട്രസ്റ്റി എല്‍ദോ വര്‍ഗീസ്, കോഓര്‍ഡിനേറ്റര്‍ മാത്യു ചെറിയാന്‍, സജിമോന്‍ ആന്റണി എന്നിവര്‍ റീജിണല്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കി.

ഫൊക്കാന കണ്‍വെന്‍ഷന്‍ ചെയര്‍ വിപിന്‍ രാജ്, റീജണല്‍ വൈസ് പ്രസിഡന്റുമാരായ ദേവസി പാലാട്ടി, ജോണ്‍സന്‍ തങ്കച്ചന്‍, നാഷണല്‍ കമ്മിറ്റി മെംബേഴ്സ് ആയ ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഡോണ്‍ തോമസ്, ലാല്‍ജി തോമസ് എന്നിവരും ഫൊക്കാന ലീഡര്‍ ലീലാ മരേട്ടും പങ്കെടുത്തു. ലിജോ ജോര്‍ജ്, മാത്യു ചെറിയാന്‍ എന്നിവര്‍ എം. സി മാരായി പ്രവര്‍ത്തിച്ചു. ഏവര്‍ക്കും റീജിയണല്‍ ട്രസ്റ്റി എല്‍ദോ വര്‍ഗീസ് നന്ദി രേഖപ്പെടുത്തി.

വാര്‍ത്തയും ഫോട്ടോയും : ശ്രീകുമാര്‍ ഉണ്ണിത്താന്‍

Content Highlights: fokana

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Loka Kerala Sabha

1 min

അമേരിക്കന്‍ രാഷ്ട്രീയത്തിലെ മലയാളി നേതാക്കള്‍ ലോക കേരള സഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നു

Jun 6, 2023


fokana

1 min

മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് ഫൊക്കാനയുടെ ആശംസകള്‍

Jun 5, 2023


Sunnyvale shooting

1 min

സണ്ണിവെയ്ല്‍ സിറ്റിയില്‍ വെടിവെപ്പ്; 1 മരണം,4 പേര്‍ക്ക് പരിക്ക്

Jun 5, 2023

Most Commented