.
ഫ്‌ളോറിഡ: ഫ്‌ളോറിഡ റീജന്റെ പ്രവര്‍ത്തന ഉദ്ഘാടനം ബ്രാന്‍ഡന്‍ ക്നാനായ കമ്മ്യൂണിറ്റി ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍ നിര്‍വഹിച്ചു. സെക്രട്ടറി ഡോ.കല ഷാഹി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റീജണല്‍ കോര്‍ഡിനേറ്റര്‍ സ്റ്റീഫന്‍ ലൂക്കോസ് (ഫോര്‍മാര്‍ RVP) പങ്കെടുത്ത ഏവര്‍ക്കും സ്വാഗതം രേഖപ്പെടുത്തി.
ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍, ഫൊക്കാന ജനറല്‍ സെക്രട്ടറി ഡോ.കല ഷാഹി എന്നിവരെ ആദരിച്ചു. വൈസ് പ്രസിഡന്റ് ചാക്കോ കുര്യന്‍, മുന്‍ ഫൊക്കന പ്രസിഡന്റുമാരായ ജോര്‍ജി വര്‍ഗീസ്, കമാണ്ടര്‍ ജോര്‍ജ് കോരത് മുന്‍ സെക്രട്ടറിമാരായ മാമ്മന്‍ സി ജേക്കബ് (കേരളാ കണ്‍വെന്‍ഷന്‍ ചെയര്‍), സജിമോന്‍ ആന്റണി, ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍ സണ്ണി മാറ്റമന, ജോണ്‍ കല്ലോലിക്കല്‍, കിഷോര്‍ വട്ടപ്പറമ്പില്‍, ഗ്രേസ് ജോജി, ലീല മാരേട്ട്, പി.വി ചെറിയാന്‍, ഡെന്‍വര്‍ വര്‍ഗീസ്, ലിന്റോ, മനീഷ, രാജീവ് കുര്യന്‍, കൈരളി പ്രസിഡന്റ് വര്‍ഗീസ് ജേക്കബ്, അരുണ്‍ ചാക്കോ, മാത്യു തണ്ടാശ്ശേരി, സാല്‍മണ്‍ തൈക്കൂട്ടം ടി.കെ മാത്യു എന്നിവര്‍ ആശംസയറിയിച്ചു സംസാരിച്ചു.
ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഫൊക്കാനയുടെ 2022-24 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതി പ്രവര്‍ത്തനമണ്ഡലത്തില്‍ വലിയൊരു നാഴികല്ലായി മാറുന്ന പല ചാരിറ്റിപ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത് എന്ന് അറിയിച്ചു. അതില്‍ ഏറ്റവും പ്രധാനമര്‍ഹിക്കുന്ന ഒന്നാണ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം, അതുപോലെ .പുതിയ പദ്ധികളായ ഫൊക്കാന വൈറ്റ് ഹൗസ് ഇന്റേണ്‍ഷിപ്പ്, നഴ്‌സിംഗ് കുട്ടികള്‍ക്ക് വേണ്ടിയുള്ള നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പ്, ഹൗസിങ് പ്രൊജക്റ്റ് തുടങ്ങി നിരവധി പദ്ധിതികളാണ് ഫൊക്കാന അടുത്ത രണ്ട് വര്‍ഷത്തേക്ക് പ്ലാന്‍ ചെയ്യുന്നത്. ഇനിയും കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ ഫൊക്കാനയുടെ കേരളാ കണ്‍വെന്‍ഷനില്‍ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ശ്രീകുമാര്‍ ഉണ്ണിത്താന്‍
Content Highlights: FOKANA
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..