എന്‍.ആര്‍.ഹരികുമാര്‍, ലാലു ജോസഫ് എന്നിവര്‍ക്ക് ഫൊക്കാന സ്വീകരണം നല്‍കി


2 min read
Read later
Print
Share

.

കേരളീയം സെക്രട്ടറിയും ചാരിറ്റി പ്രവര്‍ത്തകനുമായ എന്‍.ആര്‍.ഹരികുമാര്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകനും, കേരളീയം ദേശിയ സെക്രട്ടറിയും, സാമൂഹ്യപ്രവര്‍ത്തകനുമായ ലാലു ജോസഫ് എന്നിവര്‍ക്ക് ഫൊക്കാന വാഷിങ്ടണ്‍ ഡിസിയില്‍ സ്വീകരണം നല്‍കി. ഫൊക്കാന കേരളാ കണ്‍വെന്‍ഷന്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് കേരളീയമാണ്. കേരളത്തില്‍ നിന്നും ഫൊക്കാനയുടെ കേരളാ കണ്‍വെന്‍ഷന്റെ ചര്‍ച്ചകള്‍ക്ക് വേണ്ടി അമേരിക്കയില്‍ എത്തിയതായിരുന്നു അവര്‍.

തിരുവനന്തപുരം ഹയത്ത് ഹോട്ടലില്‍ ആണ് ഫൊക്കാന കേരളാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍ അറിയിച്ചു. യുസഫ് അലിയുടെ ഉടമസ്ഥതയില്‍ അടുത്തിടെ തുറന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലാണ് ഹയത്ത്. തിരുവനന്തപുരത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ഉള്‍കൊള്ളാന്‍ കഴിയുന്ന ഹോട്ടല്‍ കൂടിയാണിത്. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് ഫീസോ മറ്റു ചെലവുകളോ ഇല്ല. ചെലവുകള്‍ മുഴുവന്‍ കേരളയമാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രമുഖ രാഷ്ട്രീയേതര നോണ്‍ ഗവണ്മെന്റല്‍ സംഘടനയാണ് കേരളീയം.

അമേരിക്കയില്‍ നിന്നും കേരളാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് ഹോട്ടലിലെ താമസത്തിനു ചാര്‍ജ് പകുതിയാക്കാന്‍ ശ്രമിക്കുമെന്നും പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി ഡോ. കലാ ഷഹി, ട്രഷര്‍ ബിജു ജോണ്‍ എന്നിവര്‍ അറിയിച്ചു ഫൊക്കാനയുടെ ചരിത്രത്തിന്റെ താളുകളില്‍ പുതിയ ലീഫിയില്‍ എഴുതി ചേര്‍ക്കേണ്ട ഒരു ചരിത്ര കണ്‍വെന്‍ഷന്‍ ആയിരിക്കും കേരളത്തില്‍ നടക്കുന്നത്. മുന്ന് ദിവസങ്ങളില്‍ ആയി അരങ്ങേറുന്ന കണ്‍വെന്‍ഷന്‍ ഫോകാനയും കേരളത്തിലെ ജനങ്ങളുമായും , ഗവണ്‍മെന്റുമായും ഉള്ള ബന്ധം അരക്കിട്ടു ഉറപ്പിക്കുന്നതിനോടൊപ്പം കേരളത്തില്‍ പരമാവധി ചാരിറ്റി പ്രവര്‍ത്തങ്ങള്‍ കേരളാ ഗവണ്‍മെന്റുമായി സഹകരിച്ചു ചെയ്യുമെന്നും പ്രസിഡന്റ് ഡോ ബാബു സ്റ്റീഫന്‍ അറിയിച്ചു.

ഫൊക്കാന കേരളാ കണ്‍വെന്‍ഷന്റെ പ്രവര്‍ത്തനം ഇതിനോടകം തന്നെ ആരംഭിച്ചെന്നും അതിന്റെ കിക്കോഫ് നവംബര്‍ 19-ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ മന്ത്രി ശിവന്‍ കുട്ടി ഉദ്ഘാടനം ചെയ്യുകയും കേരളാ കണ്‍വെന്‍ഷന്റെ പ്രവര്‍ത്തനവുമായി കേരളീയം വളരെ മുന്‍പോട്ടു പോയിട്ടുണ്ടെന്നും സ്വികരണത്തിനു നന്ദി പറഞ്ഞുകൊണ്ട് എന്‍. ആര്‍ . ഹരികുമാരും, ലാലു ജോസഫും അറിയിച്ചു. ഫൊക്കാനാ ഭാരവാഹികളും പ്രവര്‍ത്തകരും യാതൊരു സ്ട്രെസും ഇല്ലാത്ത ഒരു വെക്കേഷന് പോകുന്ന ലാഘവത്തോടു വന്നു പങ്കെടുക്ക. വളരെ എന്റര്‍ടൈന്‍മെന്റോടു കൂടിയായിരിക്കും കേരളാ കണ്‍വെന്‍ഷന്‍ എന്നും അവര്‍ അറിയിച്ചു.

ഫൊക്കാന കേരളാ കണ്‍വെന്‍ഷന്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും , ഫൊക്കാന കേരളാ ചരിത്രത്തിന്റെ ഭാഗമാണെന്നും കേരളീയം പോലെ ഒരു സംഘടനക്ക് ഇത്രയെങ്കിലും ചെയ്യാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും എന്‍. ആര്‍ . ഹരികുമാരും, ലാലു ജോസഫും അറിയിച്ചു. ഡോ. ബാബു സ്റ്റീഫനുമായി വളരെ നാളത്തെ സുഹൃത്തു ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഫൊക്കാന ചരിത്ര മുഹൂര്‍ത്തത്തിലൂടെയാണ് കടന്നു പോകുന്നത്. ഫൊക്കാനാക്ക് വേണ്ടി ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാന്‍ കേരളീയം തയ്യാര്‍ ആണെന്നും അവര്‍ അറിയിച്ചു.

സ്വീകരണ യോഗത്തില്‍ ഡോ. ബാബു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി ഡോ. കലാ ഷഹി, ട്രഷര്‍ ബിജു ജോണ്‍ , കണ്‍വെന്‍ഷന്‍ ചെയര്‍ വിപിന്‍ രാജ്, റീജണല്‍ വൈസ് പ്രസിഡന്റ് ജോണ്‍സന്‍ തങ്കച്ചന്‍, ഇന്റര്‍നാഷന്‍ കോര്‍ഡിനേറ്റര്‍ തോമസ് തോമസ്, വാഷിങ്ങ്ടണ്‍ ഡി .സി ഏരിയായിലെ മലയാളീ അസ്സോസിയേഷന്‍സ് ആയ കേരളാ അസ്സോസിയയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിങ്ങ്ടണ്‍ , കേരളാ കള്‍ച്ചറല്‍ സോസയിറ്റി, കൈരളി അസോസിയേഷന്‍ ഓഫ് ബാള്‍ട്ടിമോര്‍, ഗ്രെയ്റ്റര്‍ റിച്ച്മണ്ട് മലയാളീ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളും അവരുടെ പ്രസിഡന്റുമാരും ഭാരവാഹികളും പ്രവര്‍ത്തകരും തുടങ്ങി നിരവധി പേര്‍ പങ്കെടുത്ത്.

വാര്‍ത്തയും ഫോട്ടോയും : ശ്രീകുമാര്‍ ഉണ്ണിത്താന്‍

Content Highlights: fokana

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sunil P. Ilayidom

1 min

ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളില്‍ സുനില്‍ പി. ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു

May 30, 2023


obituary

1 min

ചരമം - കുഞ്ഞമ്മ മാത്യു (ന്യൂയോര്‍ക്ക്)

May 30, 2023


obituary

1 min

ചരമം - തങ്കമ്മ കോശി                                                         

May 30, 2023

Most Commented