.
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രവര്‍ത്തനോദ്ഘാടനം 2022 ഡിസംബര്‍ മുന്ന് ശനിയാഴ്ച അഞ്ചു മണിക്ക് ന്യൂജേഴ്സിയിലെ റോയല്‍ ആല്‍ബര്‍ട്ട്സ് പാലസില്‍ വെച്ച് ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍ നിര്‍വഹിക്കും. സഹകരണവകുപ്പ് മന്ത്രി വി.എന്‍.വാസവന് മുഖ്യപ്രഭാഷണം നടത്തും. റോക്ലാന്‍ഡ് കൗണ്ടി ലെജിസ്ളേറ്റര്‍ ഡോ.ആനി പോള്‍, ഫൊക്കാനയുടെ കേരളാ കണ്വെന്ഷന് നേതൃത്വം നല്കുന്ന കേരളീയം സെക്രട്ടറിയും ചാരിറ്റി പ്രവര്‍ത്തകനുമായ എന്‍.ആര്.ഹരികുമാര്‍, മാധ്യമ പ്രവര്‍ത്തകനും, സമുഖ്യ പ്രവര്‍ത്തകനുമായ ലാലു ജോസഫ് തുടങ്ങി അമേരിക്കയില്‍ നിന്നും കേരളത്തില്‍ നിന്നും നിരവധി പ്രമുഖര്‍ ഇതില്‍ പങ്കെടുക്കും.
ചരിത്രത്തിലാദ്യമായി 90 ദിവസത്തെപ്രവര്ത്തന നേട്ടം പുറത്തുവിട്ടുകൊണ്ടാണ് ഫൊക്കാനയുടെ പുതിയ ഭരണ സമിതി അധികാരം ഏറ്റുവാങ്ങിയത്. ഫൊക്കാനയുടെ മുഖച്ഛായ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പുതിയ ഭരണസമിതിയുടെ ലക്ഷ്യം. ഈ രണ്ട് വര്‍ഷംകൊണ്ട് വന്‍തോതിലുള്ള പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും കൈവരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പുതിയ കമ്മിറ്റി. അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളുമായിട്ടാണ് ഈ കമ്മിറ്റി മുന്നോട്ടു പോകുന്നത്. ഡോ.ബാബു സ്റ്റീഫന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി തികഞ്ഞ ദിശാബോധത്തോട് കൂടിയുള്ള പ്രവര്‍ത്തനവുമായാണ് മുന്നോട്ട് പോകുന്നത്. എന്ന് സെക്രട്ടറി ഡോ.കല ഷഹി അറിയിച്ചു.
ഫൊക്കാനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനോടൊപ്പം അതിന്റെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയൊക്കെ ആയിരിക്കണം, കേരളാ കണ്വെന്ഷന്, ചാരിറ്റി പ്രവര്‍ത്തങ്ങള്‍, അംഗ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍, പുതിയ സംഘടനകളെ എങ്ങനെ ഫൊക്കാനയുടെ ഭാഗമാക്കാം തുടങ്ങി നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും.
ശബരി നാഥ് ആന്‍ഡ് ടീം നടത്തുന്ന മ്യൂസിക്കല്‍ നെറ്റ് വിവിധ കലാപരിപാടികള്‍ എന്നിവയും എന്റര്‍ടൈന്‍മെന്റ് സെഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫൊക്കാനയുടെ പ്രവര്‍ത്തനോദ്ഘാടനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍, സെക്രട്ടറി ഡോ.കല ഷഹി, ട്രഷര്‍ ബിജു ജോണ്‍, എക്സ്. വൈസ് പ്രസിഡന്റ് ഷാജി വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് സജി പോത്തന്, വൈസ് പ്രസിഡന്റ് ചക്കോകുര്യന്‍, ജോയിന്റ് സെക്രട്ടറി ജോയി ചാക്കപ്പന്, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കന്, ജോയിന്റ് ട്രഷര്‍ ഡോ.മാത്യു വര്‍ഗീസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ജോര്‍ജ് പണിക്കര്‍, വിമന്‍സ് ഫോറം ചെയര്‍ ഡോ.ബ്രിഡ്ജറ്റ്് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ശ്രീകുമാര്‍ ഉണ്ണിത്താന്
Content Highlights: fokana
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..