ഫൊക്കാനാ കേരളാ കണ്‍വെന്‍ഷന്റെ സംഘാടക സമിതി പ്രവര്‍ത്തന ഉദ്ഘാടനം മന്ത്രി ശിവന്‍ കുട്ടി നിര്‍വഹിച്ചു


.

തിരുവനന്തപുരം: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക, ഫൊക്കാന 2023 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 2 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരളാ കണ്‍വെന്‍ഷന്‍ സംഘാടക സമിതി പ്രവര്‍ത്തന ഉദ്ഘാടനം സംസ്ഥാന വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്ലോബല്‍ കേരള ഇനീഷ്യേറ്റീവ് കേരളീയം വര്‍ക്കിംഗ് ചെയര്‍മാന്‍ ജി.രാജമോഹന്‍ അധ്യക്ഷത വഹിച്ചു.

കേരളീയം സെക്രട്ടറി ജനറല്‍ എന്‍.ആര്‍ ഹരികുമാര്‍, ഫൊക്കാനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി മധു നായര്‍, കേരളീയം ട്രഷറര്‍ ജി.അജയകുമാര്‍ എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. ഇന്റര്‍നാഷണല്‍ ലെയ്‌സണ്‍ സെക്രട്ടറി ലാലു ജോസഫ് സ്വാഗതവും, ട്രിവാന്‍ഡ്രം ക്ലബ് മുന്‍ പ്രസിഡന്റ് ബാബു സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.



ഫൊക്കാന കേരളചരിത്രത്തിന്റെ തന്നെ ഒരു ഭാഗമായി മാറിയെന്നും, അമേരിക്കന്‍ പ്രവാസികള്‍ സ്വന്തം നാടിനോട് കാണിക്കുന്ന സ്‌നേഹവും കാരുണ്യവും പ്രശംസനീയമാണെന്നും മന്ത്രി വി.ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. ഫൊക്കാനയുടെ കേരളാ കണ്‍വെഷനുകളില്‍ ചരിത്രത്തില്‍ ഇന്നുവരെ നടന്നിട്ടില്ലാത്ത തരത്തിലുള്ള ഒരു കണ്‍വെന്‍ഷന്‍ ആണ് 2023 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 2 വരെ നടക്കുവാന്‍ പോകുന്നത്. ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാവാന്‍ ഫൊക്കാന നിങ്ങളെ ഓരോരുത്തരെയും തിരുവനന്തപുരത്തേക്ക് സ്വാഗതം ചെയ്യുന്നു.

കേരളാ കണ്‍വെന്‍ഷന്റെ വിജയത്തിനായി 31 അംഗ സംഘാടക സമിതി രൂപീകരിച്ചു. രക്ഷാധികാരികളായി മന്ത്രി വി.ശിവന്‍ കുട്ടി, കേരളീയം ചെയര്‍മാന്‍ പി.വി.അബ്ദുള്‍ വഹാബ് എം.പി എന്നിവരും മുഖ്യഉപദേഷ്ടാവായി മുന്‍ അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍, ചെയര്‍മാനായി ജി.രാജമോഹന്‍, ജനറല്‍ സെക്രട്ടറിയായി എന്‍.ആര്‍ ഹരികുമാര്‍, ജനറല്‍ കണ്‍വീനറായി ലാലു ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് കേരളാ കണ്‍വെന്‍ഷന്റെ സ്വാഗത സംഘത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്.

Content Highlights: fokana


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented