ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം വര്‍ണ്ണാഭമായി


.

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് റീജിയന്‍ (3) പ്രവര്‍ത്തനോദ്ഘാടനം ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍ നിര്‍വഹിച്ചു. ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ എലിജാ റെയ്ക്കലിന്‍-മെല്‍നിക്ക്, റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്‌ളേറ്റര്‍ ഡോ.ആനി പോള്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

ഫാ.രാജു വര്‍ഗീസ് സര്‍വമത പ്രാര്‍ത്ഥന നടത്തി. ഫൊക്കാന ജനറല്‍ സെക്രട്ടറി ഡോ.കല ഷാഹി, ട്രഷറര്‍ ബിജു കൊട്ടാരക്കര, എക്‌സി. വൈസ് പ്രസിഡന്റ് ഷാജി വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ജോയി ചാക്കപ്പന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ സജി പോത്തന്‍ തുടങ്ങിയവര്‍ പുതിയ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു സംസാരിച്ചു.

പുതിയ റീജിയന്റെ ആര്‍.വി.പി. മത്തായി ചാക്കോ എല്ലാവരെയും സ്വാഗതം ചെയ്തു. വെസ്റ്റ് ചെസ്റ്റര്‍, റോക്ക് ലാന്‍ഡ്, എന്നിവക്ക് പുറമെ ന്യുയോര്‍ക്കിന്റെ വടക്കന്‍ മേഖലകള്‍ അടങ്ങിയതാണ് ഈ റീജിയനെന്നു മത്തായി ചാക്കോ പറഞ്ഞു. പ്രസിഡന്റ് ബാബു സ്റ്റീഫന്റെ കാഴ്ചപ്പാടുകള്‍ തങ്ങളാലാവും വിധം സാക്ഷാത്കരിക്കാന്‍ ശ്രമിക്കും. ഉല്‍ഘാടനം ചെയ്ത പ്രസിഡന്റിനെ മത്തായി ചാക്കോ പൊന്നാട അണിയിച്ചു സീകരിക്കുകയും ചെയ്തു.

പി.ആര്‍.ഒ ശ്രീകുമാര്‍ ഉണ്ണിത്താന്‍ പ്രസിഡന്റ് ബാബു സ്റ്റീഫനെ പരിചയപ്പെടുത്തി. സെക്രട്ടറി കലാ ഷഹിയെ ലീന ആലപ്പാട്ട് പരിചയപ്പെട്ടുത്തി. സമ്മേളനത്തിലേക്ക് ക്ഷണിച്ചതില്‍ സെനറ്റര്‍ എലിജാ മെല്‍നിക്ക് നന്ദി പറഞ്ഞു. ഡോ.ആനി പോള്‍ ഫൊക്കാനയുമായുള്ള തന്റെ ബന്ധവും ശക്തമായ സംഘടനാ പ്രവര്‍ത്തനത്തിന്റെ ആവശ്യകതയും വിവരിച്ചു. ഡോ.കലാ ഷാഹി ഫൊക്കാന ഈ രണ്ടു വര്ഷം നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. നാളിതു വരെയുള്ള പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടി.

റീജണല്‍ ഭാരവാഹികളായ ഷൈനി ഷാജന്‍, ജീമോന്‍ വര്‍ഗീസ്, ഇട്ടൂപ് ദേവസ്യ എന്നിവരും നാഷണല്‍ കമ്മിറ്റി മെംബേര്‍സ് ആയ നിരീഷ് ഉമ്മന്‍, അലക്‌സ് എബ്രഹാം, അജു ഉമ്മന്‍, സിജു സെബാസ്റ്റ്യന്‍, ന്യൂ ജെസി റീജണല്‍ വൈസ് പ്രസിഡന്റ് ദേവസ്സി പാലാട്ടി, ട്രസ്റ്റി ബോര്‍ഡ് മെംബേര്‍സ് ആയ പോള്‍ കറുകപ്പള്ളില്‍, സജിമോന്‍ ആന്റണി, ഇന്റര്‍നാഷണല്‍ ചാരിറ്റി കോര്‍ഡിനേറ്റര്‍ ജോയി ഇട്ടന്‍, മുന്‍ ട്രസ്റ്റി ചെയര്‍ ഫിലിപ്പോസ് ഫിലിപ്പ്, ലീല മാരേട്ട്, ഇന്റര്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ തോമസ് തോമസ്, അസോസിയേഷന്‍ പ്രസിഡന്റുമാരായ, ജിജി ടോം, ഫ്രാന്‍സിസ് കരക്കാട്ട്, ബോബന്‍ തോട്ടം, മാധ്യമ പ്രവര്‍ത്തകരായ ജോര്‍ജ് ജോസഫ്, ജോസ് കാടാപുറം എന്നിവരോടൊപ്പം ഒട്ടേറെ നേതാക്കളും നിറഞ്ഞുകവിഞ്ഞ.സദസും ചടങ്ങിനെ ധന്യമാക്കി.

Content Highlights: fokana


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented