.
മിയാമി ലേക്‌സ് (സൗത്ത് ഫ്ലോറിഡ): സൗത്ത് ഫ്ലോറിഡ മിയാമി ലേക്‌സിലെ ഒരു വീട്ടിൽ അഞ്ചു പേർ വെടിയേറ്റ് മരിച്ചനിലയിൽ. കൊലപാതകം നടത്തിയശേഷം ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക അന്വേഷണത്തിലെ സൂചന. അഞ്ച് മരണങ്ങളെക്കുറിച്ച് സൗത്ത് ഫ്ലോറിഡയിലെ പോലീസ് അന്വേഷിച്ചു വരുന്നു.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വീട്ടിൽ താമസക്കാരുമായി ബന്ധപ്പെടാൻ കഴിയാത്തതിനാൽ ഒരു ബന്ധുവാണ് വെൽ ഫെയർ ചെക്ക് നടത്തണമെന്ന് പോലീസിനോട് അഭ്യർത്ഥിച്ചത്. ഇതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ മിയാമി-ഡേഡ് പോലീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വീടിനകത്ത് അഞ്ചു പേർ വെടിയേറ്റ് മരിച്ചുകിടക്കുന്നതായി കണ്ടെത്തിയതെന്ന് പൊലീസിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.
ഉദ്യോഗസ്ഥർ പിൻവശത്തെ ജനൽ വഴി വസതിയിൽ പ്രവേശിച്ചപ്പോൾ മൂന്ന് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും വെടിയേറ്റു മരിച്ചതായി കണ്ടെത്തി. മരിച്ച ഒരു വ്യക്തിയുടെ മുറിവുകൾ സ്വയം ഉണ്ടാക്കിയതായി കാണപ്പെട്ടതാണ് കേസ് കൊലപാതക-ആത്മഹത്യയാണെന്ന് കരുതാൻ അന്വേഷണ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്.
കൊല്ലപ്പെട്ട അഞ്ചുപേരിൽ മാതാവും മകനും ഉൾപ്പെടുന്നു. മാതാവ് യോങ്ക അഗ്വിലാർ (54) മകൻ ധനി അഗ്വിലാർ (34) എന്നിവരാണെന്ന് കുടുംബാംഗങ്ങൾ പിന്നീട് തിരിച്ചറിഞ്ഞു. മരിച്ചവരെ കുറിച്ചുള്ള പൂർണ വിവരങ്ങളോ വെടിവയ്പ്പിനുള്ള കാരണമോ പോലീസ് പുറത്തുവിട്ടിട്ടില്ല.
വാർത്തയും ചിത്രവും: പി പി ചെറിയാൻ
Content Highlights: Florida, Crime, shot dead
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..