കാലിഫോര്‍ണിയ അസംബ്ലിയിലേക്ക് ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സിഖ് വനിത


.

സാക്രമെന്റൊ: കാലിഫോര്‍ണിയ ബേക്കേഴ്‌സ് ഫീല്‍ഡില്‍ നിന്നുള്ള ഫിസിഷ്യന്‍ ജസ്മീറ്റ് കൗര്‍ ബെയ്ന്‍സ് കാലിഫോര്‍ണിയ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒരു ഇന്ത്യന്‍ സിഖ് വനിത ചരിത്രത്തില്‍ ആദ്യമായാണ് കാലിഫോര്‍ണിയ അസംബ്ലിയില്‍ അംഗമാകുന്നത്.

ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി 35-ാം അസംബ്ലി ഡിസ്ട്രിക്റ്റില്‍ നിന്നും മത്സരിച്ച ഇവര്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ലറ്റീഷ പെരസിനെയാണ് പരാജയപ്പെടുത്തിയത്.



മയക്കുമരുന്നിനും മദ്യത്തിനും ദുശ്ശീലങ്ങള്‍ക്കും അടിമയാക്കുന്ന രോഗികളെ ശുശ്രൂഷിക്കുന്ന ബേക്കേഴ്‌സ് ഫീല്‍ഡ് റിക്കവറി സര്‍വീസസ് മെഡിക്കല്‍ ഡയറക്ടറാണ് ജസ്മീറ്റ്. ആരോഗ്യസംരക്ഷ, വാട്ടര്‍ ക്വാളിറ്റി, എയര്‍ ക്വാളിറ്റി, ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുമെന്ന് ഉറപ്പാണ് ഇവര്‍ തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍മാര്‍ക്ക് നല്‍കിയത്.

ഇന്ത്യയില്‍ നിന്നും കുടിയേറിയ മാതാപിതാക്കള്‍ ബിസിനസാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കോളേജ് വിദ്യാഭ്യാസത്തിനുശേഷം ഇവര്‍ പിതാവിന്റെ ബിസിനസ്സില്‍ സഹായിക്കുകയും തുടര്‍ന്ന് മെഡിസണില്‍ ബിരുദം നേടുകയുമായിരുന്നു.

അമേരിക്കന്‍ പാന്‍ഡമിക് വ്യാപകമായപ്പോള്‍ ആതുരശുശ്രൂഷരംഗത്ത് ഇവര്‍ നടത്തിയ സേവനങ്ങളെ മാനിച്ച് 2021 ലെ ബ്യൂട്ടിഫുള്‍ ബേക്കേഴ്‌സ് ഫീല്‍ഡ് അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. 2019 ല്‍ കാലിഫോര്‍ണിയ അക്കാദമി ഓഫ് ഫാമിലി ഫിസിഷ്യന്‍സ് അവാര്‍ഡായ ഹീറൊ ഓഫ് ഫാമിലി മെഡിസിന്‍ അവാര്‍ഡും ഇവര്‍ക്ക് ലഭിച്ചിരുന്നു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: First Indian Sikh Woman Elected To California Assembly


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented