.
കാലിഫോർണിയ: അത്താഴവിരുന്നിനിടെ ഉണ്ടായ വഴക്കിനെ തുടർന്ന് രണ്ട് കുട്ടികളുടെ മാതാവിനെ കുട്ടികളുടെ മുൻപിൽ വെച്ച് പിതാവ് വെടിവച്ചു കൊലപ്പെടുത്തി. ഫിലിപ്പിനോ അമേരിക്കനാണു കൊല്ലപ്പെട്ട മാതാവ്.
മാർച്ച് 6 ന് കാലിഫോർണിയയിലെ ഡാലി സിറ്റിയിൽ 3 ഉം 4 ഉം വയസ്സുള്ള രണ്ട് കുട്ടികളുടെ മുന്നിൽ വെച്ചാണ് ഫ്രാൻസെസ് കേന്ദ്ര ലൂസെറോയെ (27) ഭർത്താവ് റോമിയർ നരാഗ് (27) വെടിവച്ചത്.
രാത്രി 7.30 ഓടെ വീട്ടിൽ വെച്ച് ലൂസെറോയെ 9 മില്ലിമീറ്റർ തോക്കുപയോഗിച്ച് നരാഗ് വെടിവെച്ചുകൊന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ലൂസെറോക്കു നാല് തവണ വെടിയേറ്റതായും താമസിയാതെ നരാഗിനെ അറസ്റ്റ് ചെയ്തതായും ഡെയ്‌ലി സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കൊലപാതകം, കുട്ടികളെ അപായപ്പെടുത്തൽ, വാഹനത്തിൽ തോക്ക് ഒളിപ്പിച്ച് വെച്ചത്, ആയുധം ഒളിപ്പിച്ച് വെച്ചത് തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
നരാഗ് ഇപ്പോൾ മാഗ്വെയർ കറക്ഷണൽ ഫെസിലിറ്റിയിൽ ജയിലിൽ കഴിയുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് മാർച്ച് 16 ന് കോടതിയിൽ ഹാജരാകും. അവരുടെ രണ്ട് കുട്ടികൾ മാതാവിന്റെ കുടുംബത്തിന്റെ സംരക്ഷണയിലാണ്.
വാർത്തയും ചിത്രവും: പി പി ചെറിയാൻ
Content Highlights: shot dead, crime, California
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..