സപ്ലൈ ലൊജിസ്റ്റിക്‌സ് മലയാളി കുടുംബ വാര്‍ഷികം സംഘടിപ്പിച്ചു


.

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്‌സ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരുടെയും വിരമിച്ചവരുടെയും കുടുംബസംഗമം പോര്‍ട്ട്‌ചെസ്റ്ററിലെ നൈറ്റ്‌സ് ഓഫ് കൊളംബസ് ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡന്റ് അനില്‍ ചെറിയാന്‍, ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് ഒലഹന്നാന്‍, പബ്ലിക് റിലേഷന്‍സ് ജയപ്രകാശ് നായര്‍, ട്രഷറര്‍ ജേക്കബ് ചാക്കോ, സെല്‍വി കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ചടങ്ങുകള്‍ ആരംഭിച്ചു.

പ്രസിഡന്റ് അനില്‍ ചെറിയാന്‍ സദസ്സിന് സ്വാഗതമോതുകയും തന്നോടൊപ്പം പ്രവര്‍ത്തിച്ചവരോട് ം നന്ദി അറിയിക്കുകയും ചെയ്തു. കോവിഡ് കാലഘട്ടത്തില്‍ മുടങ്ങിക്കിടന്ന സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ യുവതലമുറ മുമ്പോട്ടു വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.



കഴിഞ്ഞ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിച്ച ജയിംസ് എബ്രഹാം, ജോസ് ജോണ്‍, രാജു പി എബ്രഹാം, മാത്യു മേലേത്ത്, മാത്യൂസ് തെക്കുമറ്റത്തില്‍, മാമ്മന്‍ മാത്യു, അലക്‌സ് തോമസ്സ്, കുര്യന്‍ തടത്തില്‍, ജോണ്‍ തോമസ്, സണ്ണി വര്‍ഗീസ്, ജോസഫ് കെ ജോണ്‍ എന്നിവര്‍ക്ക് പ്രശംസാ ഫലകം നല്‍കി ആദരിച്ചു. ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് ഒലഹന്നാന്‍, ആമോസ് മത്തായി, എം വി കുര്യന്‍, കെ ടി മാത്യു, ട്രഷറര്‍ ജേക്കബ് ചാക്കോ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

അമേരിക്കയിലൊട്ടാകെ അറിയപ്പെടുന്ന ഗായകന്‍ ടോം അജിത് ആന്റണി വിവിധ ഗാനങ്ങള്‍ ആലപിച്ചു. ജയപ്രകാശ് നായര്‍, ജയിംസ് മാത്യു എന്നിവര്‍ കവിതാലാപനം നടത്തി.

ട്രഷറര്‍ കണക്കുകള്‍ അവതരിപ്പിക്കുകയും സാമ്പത്തികമായി സഹായിച്ച എല്ലാവരോടും നന്ദി അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

അരുണ്‍ അച്ചന്‍കുഞ്ഞ് (പ്രസിഡന്റ്), റിനോജ് കോരുത് (സെക്രട്ടറി), തോമസ് സാമുവേല്‍ (ജനറല്‍ കണ്‍വീനര്‍), ജയപ്രകാശ് നായര്‍ (പബ്ലിക് റിലേഷന്‍സ്), ജേക്കബ് ചാക്കോ (ട്രഷറര്‍) എന്നിവരേയും, നോര്‍ത്തില്‍ നിന്നും പ്രതിനിധികളായി സുഭാഷ് ജോര്‍ജ്, ഫ്രാന്‍സിസ് ഗ്രിഗോറിയസ്, ജിജു തോമസ്, ജോര്‍ജ് അലക്‌സാണ്ടര്‍ എന്നിവരെയും, സൗത്തില്‍ നിന്ന് രാജു വര്‍ഗീസ്, ബാബുരാജ് പണിക്കര്‍, വിജി എബ്രഹാം, ശ്രീമതി സെല്‍വി കുര്യന്‍ എന്നിവരെയും, റിട്ടയറീസില്‍ നിന്ന് പി.എസ്. വര്‍ഗീസ്, രാജു എബ്രഹാം, ജയിംസ് എബ്രഹാം, വര്‍ഗീസ് ഒലഹന്നാന്‍ എന്നിവരെയും തിരഞ്ഞെടുത്തു.

എംസിയായി ജയപ്രകാശ് നായര്‍ പ്രവര്‍ത്തിച്ചു. ജയിംസ് എബ്രഹാമിന്റെ സൗണ്ട് സിസ്റ്റം പരിപാടികള്‍ക്ക് മാറ്റ് കൂട്ടി. ജേക്കബ് ചാക്കോയുടെ നന്ദി പ്രകാശനത്തോടെ ചടങ്ങുകള്‍ സമാപിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജയപ്രകാശ് നായര്‍

Content Highlights: family meet


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented