ടാസ്മാനിയന്‍ മലയാളികള്‍ക്കായി ഫാമിലി കണക്ട്: മാതൃകാപരമെന്ന് കമ്മ്യൂണിറ്റി സര്‍വീസ് വകുപ്പ് മന്ത്രി


.

ഹോബാര്‍ട്ട്: ഓസ്ട്രേലിയന്‍ സംസ്ഥാനമായ ടാസ്മാനിയയിലും ഫാമിലി കണക്ട് പദ്ധതി നിലവില്‍ വന്നു. ടാസ്മാനിയയില്‍ താമസിക്കുന്ന പ്രവാസി മലയാളികള്‍ക്ക് അവരുടെ മെഡിക്കല്‍ സംശയങ്ങളും ജനറല്‍ ഫിസിഷ്യനെ കണ്ട ശേഷമുള്ള സെക്കന്റ് ഒപ്പീനിയനുകളും സൗജന്യമായി ലഭ്യമാക്കുന്ന ഈ പദ്ധതി ടാസ്മാനിയന്‍ കമ്മ്യൂണിറ്റി സര്‍വീസ് വകുപ്പ് മന്ത്രി നിക് സ്ട്രീറ്റ് ആണ് ഉദ്ഘാടനം ചെയ്തത്. തങ്ങളുടെ കമ്മ്യൂണിറ്റിക്ക് ഇത്രയേറെ പ്രയോജനപ്പെടുന്ന ഈ പദ്ധതി നടപ്പിലാക്കുന്ന സംഘാടകര്‍ എല്ലാ പ്രവാസികള്‍ക്കും ഒരു മാതൃകയാണെന്ന് മന്ത്രി നിക് സ്ട്രീറ്റ് അഭിപ്രായപ്പെട്ടു.

ഓസ്ട്രേലിയയിലെ പ്രവാസി മലയാളികളുടെ നാട്ടിലുള്ള മാതാപിതാക്കളെയും ബന്ധുക്കളെയും സമഗ്ര ആരോഗ്യ പരിരക്ഷക്ക് കീഴില്‍ കൊണ്ട് വരുന്ന പദ്ധതിയുടെ പ്രാദേശിക സംവിധാനം എന്ന നിലയിലാണ് ഹോബര്‍ട്ടില്‍ ഉദ്ഘാടനം നടന്നത്. മുമ്പ് ബ്രിസ്ബെയിനില്‍ പാര്‍ലമന്റ് സ്പീക്കര്‍ കാര്‍ട്ടിസ് പിറ്റ് ഉദ്ഘാടനം നിര്‍വഹിച്ച പദ്ധതിക്ക് രാജ്യത്തെ എല്ലാ പ്രമുഖ നഗരങ്ങളിലും മുതിര്‍ന്ന മന്ത്രിതലത്തിലുള്ളവരുടെ സാന്നിധ്യത്തില്‍ പ്രാദേശിക സംവിധാനങ്ങള്‍ നിലവില്‍ വന്നിരുന്നു. ടാസ്മാനിയയില്‍ കൂടി പദ്ധതി നിലവില്‍ വരുന്നതോടെ ഓസ്ട്രേലിയയിലെ എല്ലാ പ്രധാന നഗരങ്ങളിലും പദ്ധതിക്ക് പ്രാദേശിക സംവിധാനം നിലവില്‍ വന്നിരിക്കുകയാണ്.

Content Highlights: family connect


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented