.
ന്യൂയോര്‍ക്ക്: ജൂലായ് 6 മുതല്‍ 9 വരെ ഫിലാഡല്‍ഫിയ നോര്‍ത്ത് ഈസ്റ്റിലുള്ള റാഡിസണ്‍ ഹോട്ടലില്‍ വെച്ച് മലങ്കര മാര്‍ത്തോമ്മാ സഭ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന 34-ാമത് ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന്, വെബ്സൈറ്റ് എന്നിവയുടെ ഉദ്ഘാടനവും സുവനീര്‍ കിക്ക് ഓഫും നടത്തപ്പെട്ടു.
ഭദ്രാസന മിഷന് പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായ അറ്റ്ലാന്റ കര്‍മ്മേല്‍ മാര്‍ത്തോമ്മാ സെന്ററില്‍ ഡിസംബര്‍ 29 മുതല്‍ വെച്ച് നടത്തപ്പെട്ട ഭദ്രാസന വാര്‍ഷിക കണ്‍വെന്‍ഷനില്‍ റൈറ്റ് റവ.ഡോ.ഐസക്ക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പ ആദ്യ രജിസ്ട്രേഷന് ഫോം ജനറല്‍ കണ്‍വീനര്‍ തോമസ് എബ്രഹാമില്‍ നിന്നും ഏറ്റുവാങ്ങിയും സുവനീര്‍ അഡ്വെര്‍ടൈസ്മെന്റ് ഫോം പ്രൊഫ.ഡോ.ജോഷി ജേക്കബില്‍ നിന്ന് സ്വീകരിച്ചും സുവനീര്‍ കിക്ക് ഓഫിന്റെ ഔദ്യോഗീക ഉദ്ഘാടനവും നിര്‍വഹിച്ചു.
റൈറ്റ്.റവ.ഡോ.ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, റൈറ്റ്.റവ.ഡോ.ഐസക്ക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പ, റവ.ഡോ.ഗോര്‍ഡന്‍ എസ്.മിക്കോസ്കി, റവ.ഡോ.പ്രകാശ് കെ.ജോര്‍ജ്, റവ.മെറിന് മാത്യു എന്നിവരാണ് രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തപ്പെടുന്ന കുടുംബ സംഗമത്തിന് നേതൃത്വം നല്‍കുന്നത്.
റവ.ബിജു പി.സൈമണ്‍ (വൈസ്.പ്രസിഡന്റ്), തോമസ് എബ്രഹാം (ജനറല്‍ കണ്‍വീനര്‍), ഷാന്‍ മാത്യു (ട്രഷറര്‍), ബിന്‍സി ജോണ്‍ (അക്കൗണ്ടന്റ്) എന്നിവരങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് ഫിലാഡല്ഫിയായില് വെച്ച് നടത്തപ്പെടുന്ന ഭദ്രാസന കുടുംബ സംഗമത്തിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തുന്നത്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: family conference
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..