.
വാഷിംഗ്‌ടൺ ഡി സി: രണ്ട് വർഷത്തെ പോരാട്ടത്തിനൊടുവിൽ ലോസ് ഏഞ്ചൽസിലെ മുൻ മേയർ എറിക് ഗാർസെറ്റിയെ ഇന്ത്യയിലെ യുഎസ് അംബാസഡറായി സെനറ്റ് ബുധനാഴ്ച സ്ഥിരീകരിച്ചു. 42 നെതിരെ 52 വോട്ടുകൾ നേടിയാണ് വിജയം ഉറപ്പിച്ചത്. ചില ഡെമോക്രാറ്റുകൾ ഗാർസെറ്റിയുടെ നിയമനത്തെ എതിർത്തുവെങ്കിലും നിരവധി റിപ്പബ്ലിക്കൻമാർ അദ്ദേഹത്തെ പിന്തുണച്ചു.
2021 ജൂലൈയിൽ ബിഡൻ ഗാർസെറ്റിയെ ഈ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തു. എന്നാൽ ലോസ് ഏഞ്ചൽസിലെ മേയറായിരിക്കെ ഒരു സഹായിക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങൾ കൈകാര്യം ചെയ്തതിനെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ ഉയർന്നതിനാൽ നിയമനം ഭാഗികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. എന്നാൽ ഗാർസെറ്റി ആരോപണങ്ങൾ നിഷേധിച്ചു..
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ളതും ജിയോപൊളിറ്റിക്കൽ പ്രാധാന്യമുള്ളതുമായ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ രണ്ടു വർഷമായി സ്ഥിരം പ്രതിനിധി ഇല്ലാതെ ഒഴിഞ്ഞു കടന്നിരുന്നത് അമേരിക്കക്കു നാണക്കേടുണ്ടാക്കിയിരുന്നു. ഈ ആരോപണങ്ങളെ മറികടക്കാൻ കഴിഞ്ഞത് പ്രസിഡന്റ് ബൈഡന്റെ രാഷ്ട്രീയ വിജയമാണ്. ഏകദേശം 2.7 ദശലക്ഷം ഇന്ത്യൻ കുടിയേറ്റക്കാർ അമേരിക്കയിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്.
"ഞങ്ങൾക്ക് ഇപ്പോൾ ഒരു അംബാസഡർ ഉള്ളത് വളരെ നല്ല കാര്യമാണ്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ പ്രധാനമാണ്,” ന്യൂയോർക്കിൽ നിന്നുള്ള ഡെമോക്രാറ്റും ഭൂരിപക്ഷ നേതാവുമായ സെനറ്റർ ചക്ക് ഷുമർ ബുധനാഴ്ച വോട്ടിന് ശേഷം പറഞ്ഞു.
വാർത്തയും ചിത്രവും: പി.പി.ചെറിയാൻ
Content Highlights: Eric Garcetti, US Ambassador
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..