വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി


.

വാഷിങ്ടണ്‍ ഡിസി: ബൈഡന്റെ തിരെഞ്ഞെടുപ്പ് വാഗ്ദാനമായ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളുന്നതിനുള്ള നടപടി ക്രമങ്ങള്‍ ത്വരിതപ്പെടുത്തി. ഇതിന്റെ ഭാഗമായി അര്‍ഹരായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. 40 മില്യണ്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഇതിനകം 8 മില്യണ്‍ അപേക്ഷകള്‍ ലഭിച്ചു കഴിഞ്ഞതായി ഒക്ടോബര്‍ 17 തിങ്കളാഴ്ച ബൈഡന്‍ പറഞ്ഞു.

ദീര്‍ഘകാലമായി കാത്തിരുന്ന ഫെഡറല്‍ സ്റ്റുഡന്റ് ലോണ്‍ ഫോര്‍ഗീവ്നെസ് അപേക്ഷയുടെ പരീക്ഷണ പതിപ്പ് ബൈഡന്‍ ഭരണകൂടം പുറത്തിറക്കി. ഫെഡറല്‍ സ്റ്റുഡന്റ് ലോണ്‍ റിലീഫ് അപേക്ഷയില്‍ ബീറ്റാ അപേക്ഷ ലളിതമെന്ന് വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടു. വളരെ വേഗത്തിലും എളുപ്പത്തിലും അപേക്ഷിക്കാമെന്നതാണ് വിദ്യാര്‍ഥികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നത്.



ഇതില്‍ കടം വാങ്ങുന്നയാളുടെ മുഴുവന്‍ പേര്, ജനനത്തീയതി, സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍, ബൈഡന്റെ ഭരണകൂടം നിശ്ചയിച്ചിട്ടുള്ള വരുമാന ആവശ്യകതകള്‍ എന്നിവ പാലിക്കുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തണം.

ഓഫീസ് ഓഫ് ഫെഡറല്‍ സ്റ്റുഡന്റ് എയ്ഡ് (എഫ്എസ്എ) പറയുന്നത്, ഔദ്യോഗിക ഫോം ഓണ്‍ലൈനായി ടെസ്റ്റ് ആപ്ലിക്കേഷനുകള്‍ പ്രക്രിയ സുഗമമാക്കാന്‍ സഹായിക്കുമെന്ന്. ബീറ്റാ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ പിന്നീട് വീണ്ടും സമര്‍പ്പിക്കേണ്ടതില്ല. എഫ്എസ്എ പ്രകാരം ബീറ്റാ കാലയളവില്‍ ആപ്ലിക്കേഷന്‍ ഓണും ഓഫും ലഭ്യമാകും. ആദ്യ ശ്രമത്തില്‍ ഫോം സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും സമര്‍പ്പിക്കാം.

അപേക്ഷിച്ചതിന് ശേഷം, ലോണ്‍ എടുക്കുന്നവര്‍ക്ക്് ഈ പ്രക്രിയയിലെ അടുത്ത ഘട്ടങ്ങളെക്കുറിച്ച് വിശദ വിവരങ്ങള്‍ ലഭിക്കും. വരുമാന പരിശോധന നല്‍കേണ്ടവര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നോ അവരുടെ ലോണ്‍ സര്‍വീസറില്‍ നിന്നോ ഹിയറിങിന് ഹാജരാകണം. ലോണിനുള്ള അപേക്ഷ സ്വീകരിച്ച് കഴിഞ്ഞാല്‍ പ്രോസസിങ് കഴിഞ്ഞ് വിദ്യാര്‍ഥികളെ അറിയിക്കുമെന്ന് മെയിലില്‍ സന്ദേശവും നല്‍കും. ലോണ്‍ പാസായി കഴിഞ്ഞാല്‍ ലോണ്‍ സര്‍വീസര്‍ വിവരം അറിയിക്കുകയും മറ്റു വിശദാംശങ്ങള്‍ നല്‍കുകയും ചെയ്യും..

കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിയ ഈ വാഗ്ദാനത്തെത്തുടര്‍ന്നു യുവജനങ്ങളുടെ വോട്ട് സ്വാധീനിക്കുവാന്‍ ബൈഡനു കഴിഞ്ഞിരുന്നു .നവംബറില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ബൈഡന്‍ ഭരണകൂടം ഇതേ രഷ്ട്രീയ തന്ത്രമാണ് ഇപ്പോഴും പരീക്ഷിക്കുന്നത്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Biden administration officially opens application for student debt cancellation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented