.
ഡാലസ്: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ക്രിസ്തീയ വിശ്വാസികള്‍ക്കും ദേവാലയങ്ങള്‍ക്കു മെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളെ ഡാലസ് എക്യുമെനിക്കല്‍ ക്ലര്‍ജി ഫെല്ലോഷിപ്പ് അപലപിക്കുകയും ആശങ്കയറിയിക്കുകയും ചെയ്തു.
ഡാലസിലെ ഇരുപതില്പരം വ്യത്യസ്ത സ്വഭാ വിഭാഗങ്ങളിലെ വൈദികര്‍ ജനുവരി ആദ്യവാരം ഫാ.ജോണ്‍ മാത്യുവിന്റെ വസതിയില്‍ ഒത്തുചേര്‍ന്ന് ശുശ്രൂഷ മേഖലകളെക്കുറിച്ചും ശുശ്രൂഷയില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തത്.
ഡാലസിലെ വിവിധ ഇടവകകളിലേക്ക് പുതുതായി എത്തിച്ചേര്‍ന്ന വൈദികരെയും കുടുംബാംഗങ്ങളെയും വൈദിക ട്രസ്റ്റി ഫാ.ബിനു തോമസ് സ്വാഗതം ചെയ്തു. തുടര്‍ന്ന് അവര്‍ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. 2003 വര്‍ഷത്തില്‍ സംഘടിപ്പിച്ച പ്രഥമ യോഗത്തില്‍ ഡാലസ് സിഎസ്ഐ ചര്‍ച്ച് വികാരി റവ.ജോജി അബ്രഹാം ധ്യാനപ്രസംഗം നടത്തി. തുടര്‍ന്ന് നടന്ന പ്രാര്‍ത്ഥനകള്‍ക്ക് രാജു ഡാനിയേല്‍ കോര്‍ എപ്പിസ്കോപ്പ, ഫാ.തമ്പാന് തോമസ്, അലക്സ് യോഹന്നാന് എന്നിവര്‍ നേതൃത്വം നല്കി. ക്ലര്‍ജി ഫെലോഷിപ്പ് സെക്രട്ടറി ഫാ.ബിനു തോമസ് എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി.
വാര്‍ത്തയും ഫോട്ടോയും : പി.പി ചെറിയാന്
Content Highlights: ecumenical fellowship
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..