.
ന്യൂജേഴ്സി: നിശബ്ദമായ സേവന പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ ജോര്‍ജ് ജോണ്‍ കല്ലൂരിന് 'എക്കോ'യുടെ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വിലപ്പെട്ട സംഭാവന നല്കുന്ന ന്യൂയോര്‍ക്ക് ക്വീന്‍സ് ആസ്ഥാനമായ സംഘടനയാണ് എക്കോ. (ECHO-Enhance Community through Harmonious Outreach)
ദശാബ്ദങ്ങളായി ആരും അറിയാതെ സ്വന്തം പണം മുടക്കി ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ജോര്‍ജ് ജോണിനു അവാര്‍ഡ് ലഭിക്കുമ്പോള്‍ അത് ഏറ്റവും അര്‍ഹമായ കരങ്ങളില്‍ തന്നെ എത്തുന്നു. ജോര്‍ജ് ജോണ്‍ പെട്ടെന്ന് ജനശ്രദ്ധയില്‍ വന്നത് മജീഷ്യന്‍ മുതുകാടിന്റെ മാജിക് പ്ലാനറ്റ് ട്രസ്റ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനാരംഭിച്ചപ്പോഴാണ്. മുതുകാട് തന്നെയാണ് ജോര്‍ജ് ജോണിന്റെ പ്രവര്‍ത്തനവും സഹായവും പുറത്തുവിട്ടത്.
കൊട്ടാരക്കര തൃക്കണ്ണാമംഗലം സ്വദേശിയായ ജോര്‍ജ് ജോണ്‍ 39 വര്‍ഷം മുമ്പ് അമേരിക്കയില്‍ എത്തിയതാണ്. പരേതരായ കല്ലൂര്‍ കെ.സി ജോണ്‍ സാറാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ സൂസന് ജോര്‍ജ് വെസ്റ്റ്ചെസ്റ്റര്‍ കൗണ്ടിയില്‍ സൂപ്പര്‍വൈസറാണ്. മക്കള്‍ സിമി ജോര്‍ജ്, എലിസബത്ത് ഐസക് ജൂലി ജോര്‍ജ്, മരുമകന് ബെന്സന് ഐസക്.
Content Highlights: echo humanitarian award
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..