'എക്കോ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്, ഡിസംബര്‍ 9 ന് നല്‍കും


.

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ECHO (Enhance Community through Harmonious Outreach) ഈ വര്‍ഷത്തെ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് ഡിസംബര്‍ 9 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ നടക്കുന്ന വാര്‍ഷിക ഡിന്നര്‍ മീറ്റിംഗില്‍ നല്‍കുന്നതാണ്. ന്യൂയോര്‍ക്ക് ജെറിക്കോയിലുള്ള കൊട്ടിലിയന്‍ റസ്റ്റാറെന്റില്‍ (440 Jericho Turnpike, Jericho) നടക്കുന്ന ചടങ്ങില്‍ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കുന്ന നല്ലവരായ വ്യക്തികളെ ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പിലാക്കി വരുന്ന'എക്കോ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്'ന് 2022 ല്‍ അര്‍ഹനാകുന്ന വ്യക്തിയെ ആദരിക്കുന്ന ചടങ്ങു കൂടി അന്നേ ദിവസം നടത്തപ്പെടുന്നതാണ്.

അവാര്‍ഡിന് അര്‍ഹരായവരെ തിരഞ്ഞെടുക്കാന്‍ എക്കോ പ്രത്യേക അവാര്‍ഡ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന അമേരിക്കയില്‍ സ്ഥിരതാമസം ആക്കിയിട്ടുള്ള ഇന്ത്യന്‍-അമേരിക്കന്‍ വ്യക്തികള്‍ക്കു ഈ അവാര്‍ഡിനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ നല്‍കേണ്ട അവസാന ദിവസം നവംബര്‍ 25 വെള്ളിയാഴ്ചയാണ്.



കൂടുതല്‍ വിവരങ്ങള്‍ക്ക്: 516-902-4300

വാര്‍ത്തയും ഫോട്ടോയും : മാത്യുക്കുട്ടി ഈശോ

Content Highlights: echo humanitarian award


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented