'എക്കോ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്'ന് അപേക്ഷകള്‍ ക്ഷണിക്കുന്നു


.

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ചാരിറ്റി സംഘടന എക്കോ(Enhance Community through Harmonious Outreach) 2022 -ലെ 'എക്കോഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്' (ECHO Humanitarian Award)ഡിസംബര്‍ 9-ന് വൈകീട്ട് 6 മുതല്‍ നടക്കുന്ന വാര്‍ഷിക ഡിന്നര്‍ മീറ്റിംഗില്‍ വച്ച് നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നു വരുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം മുന്‍തൂക്കം നല്‍കി 2013 ല്‍ രൂപം കൊണ്ട സംഘടനയുടെ രണ്ടാമത് അവാര്‍ഡാണ് ഈ വര്‍ഷം നല്‍കുന്നത്. പ്രസ്തുത അവാര്‍ഡിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതിനായി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 2,500 ഡോളറും പ്രശംസാ ഫലകവുമാണ് അവാര്‍ഡായി ലഭിക്കുന്നത്.

അവാര്‍ഡിന് അര്‍ഹരാകുന്നതിനുള്ള നിബന്ധനകള്‍ (1) അവാര്‍ഡിന് അപേക്ഷിക്കുന്നവര്‍ വ്യക്തികളായിരിക്കണം. (2) അപേക്ഷകര്‍ അമേരിക്കയിലെ ഏതെങ്കിലും സംസ്ഥാനത്തു താമസിക്കുന്നവരായിരിക്കണം (3) ലോകത്തിന്റെ ഏതു ഭാഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരായിരിക്കണം (4) ക്യാഷ് അവാര്‍ഡായി ലഭിക്കുന്ന 2,500 ഡോളര്‍ അവര്‍ ചെയ്യുന്ന ഏതെങ്കിലും കാരുണ്യ പ്രവര്‍ത്തന പ്രോജക്ടിലേക്കു ഉപയോഗിക്കേണ്ടതാണ് (5) ന്യൂയോര്‍ക്കില്‍ വച്ച് ഡിസംബര്‍ 9 -ന് നടത്തപ്പെടുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ നേരിട്ട് ഹാജരായി അവാര്‍ഡ് സ്വീകരിക്കാന്‍ തയ്യാറുള്ളവരായിരിക്കണം (6) അപേക്ഷകര്‍ 18 വയസ്സിനു മുകളില്‍ പ്രായമുള്ളവരും ഇന്ത്യന്‍ വംശജരും ആയിരിക്കണം (7) കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്തിട്ടുള്ള കാരുണ്യ പ്രവര്‍ത്തനങ്ങളുടെ വിശദ റിപ്പോര്‍ട്ടും തെളിവുകളും സഹിതം അപേക്ഷകള്‍ നവംബര്‍ 25-നു രാത്രി 12 മണിക്ക് (ന്യൂയോര്‍ക്ക് സമയം) മുമ്പായി echoforusa@gmail.com എന്ന ഈമെയിലില്‍ ലഭിച്ചിരിക്കണം (8) ECHOനിശ്ചയിക്കുന്ന അവാര്‍ഡ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമേല്‍ അച്ചന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടപ്പാക്കി വരുന്ന ഹംഗര്‍ ഹണ്ട് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറാണ് എക്കോ. കേരളത്തിലുള്ള വിവിധ ഹോട്ടലുകളിലൂടെ ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതിയാണ് ഹംഗര്‍ ഹണ്ട്. ഇതിലൂടെ ആയിരക്കണക്കിനാളുകള്‍ക്ക് ദിവസവും ഒരു നേരത്തെയെങ്കിലും ഭക്ഷണം നല്‍കി വിശപ്പകറ്റുന്നതിനു സഹായകരമാകുന്നു. ECHO-യുടെ ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അഭ്യുദയകാംക്ഷികളായ ധാരാളം പേര്‍ സഹായ ഹസ്തവുമായി മുമ്പോട്ട് വരുന്നു.

മജീഷ്യനായ ഗോപിനാഥ് മുതുകാട് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന തിരുവനന്തപുരത്തുള്ള ഡിഫറന്റ് ആര്‍ട്ട് സെന്ററിലേക്കും എക്കോതങ്ങളുടെ സഹായം നല്‍കി വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 516-902-4300
വെബ്‌സൈറ്റ് : www.echoforhelp.org

വാര്‍ത്തയും ഫോട്ടോയും : മാത്യുക്കുട്ടി ഈശോ

Content Highlights: echo humanitarian award


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented