.
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയും, നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായും ആയിരുന്ന ഭാഗ്യസ്മരണാര്‍ഹനായ മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ പത്താമത് ദുക്റോനോ ഡിസംബര്‍ 9-10 തീയതികളില്‍ ന്യൂയോര്‍ക്ക് ചെറി ലെയ്ന്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ആഘോഷിക്കുന്നു.
ഡിസംബര്‍ 9 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ഫിലാഡല്‍ഫിയ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി അസിസ്റ്റന്റ് വികാരി ഫാ.സുജിത്ത് തോമസിന്റെ നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് സുവിശേഷ പ്രസംഗവും നടത്തും. ഡിസംബര്‍ 10 ന് രാവിലെ 8:30 ന് പ്രഭാത നമസ്ക്കാരവും വിശുദ്ധ കുര്‍ബാനയും, ഓര്‍മ്മപ്രാര്‍ത്ഥനയും യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ.ചെറിയാന് നീലാങ്കല്‍ കോറെപ്പിസ്കോപ്പയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടും. തുടര്‍ന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വികാരി ഫാ.ഗ്രിഗറി വര്‍ഗീസ് അധ്യക്ഷത വഹിക്കും. ഫാ.ചെറിയാന് നീലാങ്കല്‍ കോറെപ്പിസ്കോപ്പാ മുഖ്യപ്രാസംഗികനായിരിക്കും.
ഉച്ചഭക്ഷണവും നേര്‍ച്ച വിളമ്പോടും കൂടി ദുക്റോനോ ആഘോഷങ്ങള്‍ സമാപിക്കും. എല്ലാവരുടെയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സാന്നിധ്യ സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി വികാരി ഫാ.ഗ്രിഗറി വര്‍ഗീസ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോസ് തോമസ് 631 241 5285
മാത്യു മാത്തന് 516 724 3304
കെന്‍സ് ആദായി 347992 1154
വാര്‍ത്തയും ഫോട്ടോയും : വര്‍ഗീസ് പോത്താനിക്കാട്
Content Highlights: DUKRONA
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..