.
ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തില്‍ അറിയപ്പെടുന്ന ബിസിനസ്സ്കാരനും, സാംസ്കാരിക പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ.സജിമോന്‍ ആന്റണി മാര്‍ക്വിസ് ഹു ഈസ് ഹു ബഹുമതിക്ക് അര്‍ഹനായി. വളരെ ചുരുക്കം ഇന്ത്യന്‍ അമേരിക്കക്കാര്‍ക്ക് മാത്രമാണ് ഈ നേട്ടം ലഭിച്ചത്.
ഒരു രാജ്യത്തെ പ്രമുഖ വ്യക്തികളുടെ സംക്ഷിപ്തമായ ജീവചരിത്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിരവധി റഫറന്‍സ് പ്രസിദ്ധീകരണങ്ങളുടെ തലക്കെട്ടാണ് മാര്‍ക്വിസ് ഹു ഈസ് ഹു. ഒരു കൂട്ടം ശ്രദ്ധേയരായ വ്യക്തികളെ അര്‍ത്ഥമാക്കുന്ന ഒരു പദപ്രയോഗമായാണ് ഇതിന്റെ തലക്കെട്ട്. 1898 മുതല്‍ ആളുകള്‍ തിരയുന്ന ബിയോഗ്രഫിക്കല്‍ ടാറ്റയാണ് മാര്‍ക്വിസ് ഹു ഈസ് ഹു ഡോ.ആന്റണി ഫൗച്ചി, റോബര്‍ട്ട് ബി ഫോര്‍ഡ്, അലക്സ് ഗോള്‍ഡ്സ്റ്റെയ്ന്‍, കമലാ ഹാരിസ്, ലബോണ്‍ ജെയിംസ്, മാറ്റ് മാലോണി, ഡോ.റാമോണ്‍ തല്ലാജ് തുടങ്ങിയവര്‍ 2020 ലെ ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ആണ്.
പാലയ്ക്കടുത്ത് കരിമ്പാനി എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും അമേരിക്കയില്‍ കുടിയേറിയ സജിമോന്‍ ആന്റണി ന്യൂജേഴ്സിയിലാണ് താമസം. ഭാര്യ ഷീന സജിമോന്‍, മക്കള്‍, ഇവ ആന്റണി എവിന്‍ ആന്റണി, ഈഥന് ആന്റണി.
വാര്‍ത്തയും ഫോട്ടോയും : ശ്രീകുമാര്‍ ഉണ്ണിത്താന്
Content Highlights: Dr.Sajimon Antony
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..