പന്റ്റാസാഫില്‍ ത്രിദിന 'കുടുംബ വിശുദ്ധീകരണ' ധ്യാനം 


.

പന്റ്റാസാഫ്: ഡിവൈന്‍ (യുകെ) ടീമിന്റെ നേതൃത്വത്തില്‍ വെയില്‍സിലെ പന്റ്റാസാഫില്‍ ഒരുക്കുന്ന മൂന്നു ദിവസത്തെ താമസിച്ചുള്ള 'കുടുംബ വിശുദ്ധീകരണ' ധ്യാനവും, കുട്ടികള്‍ക്കായുള്ള ശുശ്രുഷകളും ഡിസംബര്‍ 16 മുതല്‍ 18 വരെ നടത്തപ്പെടുന്നതാണ്.

തിരുപ്പിറവി തിരുന്നാളിനു ആമുഖമായുള്ള നോമ്പുകാലത്ത്, ആല്മീയ നവീകരണത്തിനും, വിശുദ്ധിയില്‍ ഒരുങ്ങികൊണ്ടു ഉണ്ണിയേശുവിനെ കുടുംബങ്ങളില്‍ വരവേല്‍ക്കുവാനും, കുട്ടികള്‍ക്കു ആല്മീയോര്‍ജ്ജം പകരുവാനുമായി ക്രമീകരിച്ചിരിക്കുന്ന ധ്യാന ശുശ്രുഷകള്‍ ഡിസംബര്‍ 16 നു വെള്ളിയാഴ്ച ആരംഭിക്കും.ആഗോള തലത്തില്‍ തിരുവചന ശുശ്രുഷകള്‍ നയിച്ചിട്ടുള്ള, പ്രശസ്ത ധ്യാന ഗുരുവും, വിന്‍സന്‍ഷ്യല്‍ കോണ്‍ഗ്രിഗേഷന്‍ സഭാംഗവും, പന്റ്റാസാഫ് ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ.പോള്‍ പാറേക്കാട്ടില്‍ വീ സി, ത്രിദിന ധ്യാനം നയിക്കുന്നതാണ്.

ഡിസംബര്‍ 16 ന് വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന ധ്യാന ശുശ്രുഷ 18 നു ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ സമാപിക്കും.

മാനസാന്തരവും, നവീകരണവും നേടി ദൈവീക അനുഗ്രഹ പരിപാലനത്തിനും, കുടുംബ വിശുദ്ധീകരണത്തിനും അവസരം ഒരുങ്ങുന്ന തിരുവചന ശുശ്രുഷയിലേക്ക് ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നതായി പന്റ്റാസാഫ് ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് - 01352 711053, 07417 494277

Content Highlights: dhyanam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented