.
കാലിഫോര്‍ണിയ: റിവര്‍സൈഡ് കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡാര്‍ണെല്‍ കാലഹോന്‍(30) ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ജനുവരി 13 ന് വൈകീട്ട് വെടിയേറ്റു മരിച്ചതായി ഡിപ്പാര്‍ട്ട്മെന്റ് രാത്രിയില്‍ ട്വിറ്ററില്‍ കുറിച്ചു.
ലോസ് ആഞ്ജലിസില്‍ നിന്നും 70 മൈല്‍ സൗത്ത് ഈസ്റ്റില്‍ ലയ്ക്കലാന്ഡ് വില്ലേജ് ഹില്‍ഡയില്‍ ലൈനില്‍ 18000 ബ്ലോക്കിലെ വീട്ടില്‍ ബഹളം നടക്കുന്നതറിഞ്ഞ് എത്തിച്ചേര്‍ന്നതായിരുന്നു ഡെപ്യൂട്ടി ഡാര്‍ണെല്‍ കാലഹോന്‍. വീടിനടുത്തെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന പ്രതിയെന്ന് സംശയിക്കുന്നയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
മറ്റൊരു ഡെപ്യൂട്ടി ഉടന്‍ എത്തിച്ചേര്‍ന്നെങ്കിലും അയാള്ക്കുനേരെയും പ്രതി വെടിയുതിര്‍ത്തു. ഡെപ്യൂട്ടി തിരിച്ചു വെടിവെച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പ്രതി 42 വയസ്സുള്ള ജെസി നവേറോയെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവാഹമോചനവും കസ്റ്റഡി തര്‍ക്കവുമാണ് വീട്ടില്‍ ഉണ്ടായ കലഹത്തിന് കാരണമെന്ന് പിന്നീട് അന്വേഷണത്തില്‍ നിന്നും വ്യക്തമായി. ഇതില്‍ പ്രകോപിതനായാണ് പ്രതി പോലീസിന് നേരെ വെടിവെച്ചതെന്നും പൊലീസ് പറഞ്ഞു.
ഇതിനിടയില്‍ വെടിയേറ്റ് നിലത്തു കിടന്നിരുന്ന ഡെപ്യൂട്ടി ഡാര്ണെലിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഡാര്‍ണെല്‍ 2022 ഫെബ്രുവരി 24 നാണ് റിവര്‍സൈഡ് പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ചേര്‍ന്നത്. ഇതിനു മുന്‍പ് രണ്ടു വര്‍ഷം സാന്‍ഡിയാഗോ പോലീസ് ഡിപ്പാര്‍ട്ട്മെന്റിലായിരുന്നു.
ഡെപ്യൂട്ടിക്ക് രണ്ടും നാലും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. ഭാര്യ പൂര്‍ണ ഗര്‍ഭിണിയാണ്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: deputy shot dead
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..