നൊവേഡയില്‍ ജയം ഉറപ്പിച്ചു; യുഎസ് സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റിക് പാര്‍ട്ടിക്ക്


.

നെവേഡ: നെവേഡ സെനറ്റ് സീറ്റില്‍ വിജയം ഉറപ്പിച്ചതോടെ യുഎസ് സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ലഭിച്ചു. അരിസോണ സെനറ്റ് സീറ്റില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചിരുന്നു.

ഡെമോക്രാറ്റിക് പാര്‍ട്ട് സ്ഥാനാര്‍ത്ഥി കാതറിന്‍ കോര്‍ച്ചസ് മസ്‌റ്റൊ നേരിയ ഭൂരിപക്ഷത്തിനാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ആഡം സക്‌സന്‍ട്ടിനെ പരാജയപ്പെടുത്തിയത്. 97 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞിട്ടുണ്ട്.



ഇതൊടെ നൂറംഗ സെനറ്റില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക് 50, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 49 സീറ്റുകളും ലഭിച്ചു. ജോര്‍ജിയ സെനറ്റ് സീറ്റില്‍ ഡിസംബര്‍ ആദ്യവാരം റണ്‍ ഓഫ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ് ജയസാധ്യത. ഇരു സ്ഥാനാര്‍ഥിക്കും പോള്‍ ചെയ്ത വോട്ടിന്റെ 50 ശതമാനം ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് റണ്‍ ഓഫ് വേണ്ടിവന്നത്.

അതേസമയം യുഎസ് കോണ്‍ഗ്രസിന്റെ നിയന്ത്രണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് ഇതുവരെയുള്ള തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 203 സീറ്റുകള്‍ ലഭിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി 211 സീറ്റുകള്‍ നേടിയിട്ടുണ്ട്. 7 സീറ്റുകള്‍ കൂടി ലഭിച്ചാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് യുഎസ് ഹൗസില്‍ ഭൂരിപക്ഷം ലഭിക്കും.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Democrats retain control of Senate after crucial victory in Nevada


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented