സ്ട്രെപ് എ രോഗം വന്ന് മരിച്ച കുട്ടികളിൽ ഒരാളായ വെയിൽസിൽ നിന്നുള്ള ഹന്ന
ലണ്ടന്‍: യു.കെയില്‍ ആരോഗ്യ മേഖലയെ ആശങ്കയിലാഴ്ത്തി സ്ട്രെപ് എ വൈറസ് ബാധിച്ച് ഏഴാമത്തെ കുട്ടിയും മരിച്ചു. കൂടുതല്‍ ജാഗ്രതപാലിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നിരിക്കുകയാണ്. ലണ്ടനിലെ സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന 12-കാരന് കൂടി ഈ മാരക വൈറസിന് കീഴടങ്ങിയതോടെ ആരോഗ്യ വിദഗ്ധര്‍ അടിയന്തിര മുന്നറിയിപ്പു നല്കി.
സാഹചര്യം അതീവ ഗുരുതരാവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു. തെക്ക് കിഴക്കന്‍ ലണ്ടനിലെ ലൂയിഷാമിലുള്ള, കോല്ഫ്സ് സ്കൂളിലെ എട്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഒടുവില്‍ മരിച്ചത്. മരണം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് സ്കൂളിലെ ജീവനക്കാര്‍ പറഞ്ഞു. ഇത് വരെ മരിച്ച മറ്റ് 6 കുട്ടികളില്‍ അഞ്ച് പേരും ഇംഗ്ലണ്ടില്‍ നിന്നുള്ള അഞ്ച് വയസ്സിന് താഴെയുള്ളവരായിരുന്നു. മറ്റൊരാള്‍ വെയില്‍സിലെ ഏഴു വയസ്സുകാരിയും.
യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ ഡോ.സൂസന് ഹോപ്കിന്‍സ് പറയുന്നത് സ്ട്രെപ് എ രോഗലക്ഷണങ്ങളെയും കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കാന് ഏജന്‍സി ആഗ്രഹിക്കുന്നുവെന്നാണ്. യു.കെയിലെ സ്ട്രെപ്പ് എ അണുബാധ സീസണിന്റെ നേരത്തെയുള്ള തുടക്കം കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ പാര്‍ശ്വഫലമായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
സാധാരണയായി ഗ്രൂപ്പ് എ സ്ട്രെപ് ബാക്ടീരിയകള്‍ വളരെ ശക്തികുറഞ്ഞ രോഗങ്ങള്‍ക്കേ കാരണമാകാറുള്ളു. ത്വക്കിലെ അണുബാധ, സ്കാര്‍ലറ്റ് പനി, തൊണ്ടയില്‍ അണുബാധ എന്നിവ അവയില്‍ ചിലതാണ്. എന്നാല്‍, വിരളമായ സന്ദര്‍ഭങ്ങളില്‍ ഇത് മരണകാരണം വരെ ആയേക്കാവുന്ന ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കല്‍ എന്ന രോഗത്തിനും കാരണമാകാറുണ്ട്.
വാര്‍ത്തയും ഫോട്ടോയും : ബിജു കുളങ്ങര
Content Highlights: death rate increases, children
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..