അമേരിക്കയിലെ പ്രായമേറിയ ആന ചരിഞ്ഞു


.

മയാമി (ഫ്‌ളോറിഡ): യുഎസില്‍ ജീവിച്ചിരിക്കുന്ന ആനകളില്‍ ഏറ്റവും പ്രായമേറിയ ആന (56) ചെരിഞ്ഞതായി മയാമി മൃഗശാല അധികൃതര്‍ അറിയിച്ചു.

ഡലീഫ് എന്ന ആന നവംബര്‍ 24 ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം. കുറച്ചു മാസങ്ങളായി ആരോഗ്യവും ശരീരഭാരവും കുറഞ്ഞുവരികയായിരുന്നുവെന്നും അധികൃതര്‍ വെളിപ്പെടുത്തി. ഇന്ത്യയില്‍ ജനിച്ച കുട്ടിയാനയെ 1960 ലാണ് സൗത്ത് ഫ്‌ളോറിഡയില്‍ കൊണ്ടുവരുന്നത്. 1980 ലാണ് സൗത്ത് മയാമി സേഡിലുള്ള മൃഗശാലയില്‍ എത്തിയത്.



പത്ത് അടി ഉയരവും പതിനായിരം പൗണ്ട് തൂക്കവുമുണ്ടായിരുന്നു. താങ്ക്‌സ് ഗിവിംഗ് ഡെയില്‍ രാവിലെ വളരെ ക്ഷീണിതനായികഴിഞ്ഞിരുന്ന ആനക്ക് ആവശ്യമായ ശുശ്രൂഷകള്‍ നല്‍കിയെങ്കിലും നേരെ നിര്‍ത്തുവാനായില്ല. അവധിദിനമായിട്ടും ജീവനക്കാരെത്തി ആനക്ക് ഭക്ഷണം നല്‍കുകയും ചെയ്തിരുന്നു. അല്പസമയത്തിനകം മരിക്കുകയായിരുന്നു.

ആനയുടെ വിയോഗം മയാമിയിലെ മൃഗസ്‌നേഹികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും തീരാനഷ്ടമാണെന്ന് സിറ്റി മേയര്‍ ഡാനിയേല ലീവെന് ട്വീറ്റ് ചെയ്തു. അധികൃതര്‍ ആനയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Dalip, a Miami zoo elephant since the 1960s and one of the nation’s oldest, dies at 56


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented