.
ഡെസോട്ടോ(ടെക്‌സാസ്): വീട്ടില്‍ നിര്‍മ്മിച്ച കത്തിയുമായി ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞടുത്ത വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥന്‍ വെടിവച്ചു കൊലപ്പെടുത്തിയതായി പോലീസ് പറയുന്നു. അധ്യാപകനായ മൈക്കല്‍ നുനെസ് (47) ആണ് മരിച്ചതെന്നഡാലസ് ഐഎസ്ഡി സ്ഥിരീകരിച്ചു.
മൈക്കല്‍ നുനെസ് കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചോ, വെടിവയ്പ്പ് നടന്ന സ്ഥലത്തെ സംബന്ധിച്ചോ പോലീസ് കൃത്യമായ വിവരം നല്‍കിയിട്ടില്ല. സമീപവാസികള്‍ക്ക് സംഭവം നേരിട്ട് കണ്ടിട്ടില്ല. ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിടുമോ എന്നും വ്യക്തമല്ല.
47 കാരനായ മൈക്കല്‍ നുനെസ് സൗത്ത് വെസ്റ്റ് ഡാലസിലെ മോയ്സസ് ഇ മോളിന ഹൈസ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്തിരുന്നതായി ജില്ല വിദ്യാഭ്യാസ ഓഫീസ് പറയുന്നു. എന്നാല്‍ നൂനെസ് മോഷണക്കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
പോള്‍ക്ക് സ്ട്രീറ്റിലെ അവരുടെ വീട്ടില്‍ മോഷണം നടന്നതായി ഒരു താമസക്കാരന്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത് നൂനെസ് വീടിന് പുറത്തായിരുന്നുവെന്നും പോലീസ് എത്തുമ്പോള്‍ ആയുധധാരിയായിരുന്നുവെന്നും അദ്ദേഹം പോലീസിനടുത്തേക്ക് നീങ്ങിയപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ നയത്തിന്റെ ഭാഗമായി വെടിവെച്ച ഉദ്യോഗസ്ഥനെ ശമ്പളത്തോടുകൂടിയ അഡ്മിനിസ്ട്രേറ്റീവ് അവധിയില്‍ പ്രവേശിപ്പിച്ചു.
ഗ്രാന്‍ഡ് പ്രേറി പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെയും ഡാലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയുടെ പബ്ലിക് ഇന്റഗ്രിറ്റി ഡിവിഷനെയും അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: Dalas ISD teacher shot dead
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..