.
ലണ്ടന്‍: യുകെ, യുഎസ്, ജര്‍മനി എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ ഇന്ത്യയാണ് ജീവിതച്ചെലവിലെ വര്‍ധനവില്‍ ഏറ്റവും കുറവെന്നും യുകെ ഒന്നാമതെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ജീവിതച്ചെലവില്‍ മറ്റു രാജ്യങ്ങള്‍ കുതിച്ചുയര്‍ന്നു. എന്നാല്‍ ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നാല് രാജ്യങ്ങളിലെയും ജീവിതച്ചെലവ് രൂപയില്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ രാജ്യങ്ങളിലെ ജീവിതച്ചെലവ് 2021 സെപ്റ്റംബറില്‍ 100 രൂപയാണെന്ന് കരുതിയാല്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ചെലവ് വരിക യുകെയിലാണ്. രണ്ടാമത് ജര്‍മനി, മൂന്നാമത് യുഎസ്, നാലാമത് ഇന്ത്യ എന്നിങ്ങനെയാണ് കണക്ക്.
കഴിഞ്ഞ എട്ട് വര്‍ഷത്തെ രാജ്യാന്തര നാണയനിധിയുടെ കണക്കനുസരിച്ച് 57% വര്‍ധനയാണ് പ്രതിശീര്‍ഷ വരുമാനത്തിലുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ചൈന 88%, യുഎസ് 36%, യുകെ 1%, ഫ്രാന്‍സ് 5%, റഷ്യ 5%, ഇറ്റലി 6%, ബ്രസീല്‍ 27%, ജര്‍മനി 1%, ജപ്പാന് 11% എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ വര്‍ധനവ്.
എസ്ബിഐയുടെ റിപ്പോര്‍ട്ടുകള്‍ ശരി വയ്ക്കുന്ന വിധത്തിലാണ് ബ്രിട്ടനിലെ ജീവിതച്ചെലവെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടനില്‍ എത്തിയ മലയാളികളും പറയുന്നു.
വാര്‍ത്തയും ഫോട്ടോയും : ബിജു കുളങ്ങര
Content Highlights: cost of living
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..