.
ഡാലസ്: ഇര്‍വിംഗ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ജനുവരി 29 മുതല്‍ ഫെബ്രുവരി 1 ന് മൂന്ന് നോമ്പാചരണവും, കണ്‍വെന്‍ഷനും നടത്തപ്പെടുന്നു. കാനഡയിലെ ഒട്ടാവ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ.സാം തങ്കച്ചന്‍ എല്ലാ ദിവസവും മുഖ്യപ്രഭാഷണം നടത്തും.
ജനുവരി 29 ന് വൈകീട്ട് 6 മണിക്കും, ജനുവരി 30, 31 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ വൈകീട്ട് 6.30 നും സന്ധ്യാനമസ്‌കാരത്തോടുകൂടി ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ ഗായക സംഘത്തിന്റെ ഗാനശുശ്രൂഷയും, ഡാലസിലെ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളിലെ വികാരിമാരുടെ നേതൃത്വത്തില്‍ സമര്‍പ്പണ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.
സമാപന ദിവസമായ ബുധനാഴ്ച (ഫെബ്രുവരി 1) വൈകീട്ട് നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാന ശുശ്രുഷകള്‍ക്ക് റവ.ഫാ.സാം തങ്കച്ചന്‍, ഇടവക വികാരി റവ.ഫാ.ജോഷ്വാ ജോര്‍ജ് എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ആശീര്‍വാദത്തോടും, നേര്‍ച്ച വിളമ്പോടും കൂടെ വിശുദ്ധ നോമ്പ് ആചരണം സമാപിക്കും. എല്ലാ ദിവസവും 12:30 ന് ഉച്ചനമസ്‌കാരം ഓണ്‍ലൈന്‍ ആയി നടത്തപ്പെടും.
നോമ്പാചരണ ശുശ്രൂഷയിലും, കണ്‍വെന്‍ഷനിലും എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി വികാരി ഫാ.ജോഷ്വാ ജോര്‍ജ്, ട്രസ്റ്റി ഷാജി വെട്ടിക്കാട്ടില്‍, സെക്രട്ടറി തോമസ് വടക്കേടം, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ലിന്‍ഡ സൈമണ്‍ മാത്യു എന്നിവര്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ഷാജീ രാമപുരം
Content Highlights: convention, st George orthodox
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..