.
വൈസ്മെന്‍ ഇന്റര്‍നാഷണല്‍ ക്ലബ്ബിന്റെ അമേരിക്ക കാനഡ- കരീബിയന്‍ ഏരിയ സംയുക്ത കണ്‍വെന്‍ഷന്‍, ജൂണ്‍ 20 മുതല്‍ ജൂണ്‍ 24 വരെ നടത്തപ്പെടും. ന്യൂജേഴ്‌സിയിലെ കെയ്പ് ലിബര്‍ട്ടിയില്‍ നിന്നും തുടങ്ങുന്ന റോയല്‍ കരീബിയന്‍ ക്രൂസ് കപ്പലിലാണ് കണ്‍വന്‍ഷന്‍ നടത്തപ്പെടുക. കാനഡയുടെ തീരത്തുള്ള ഹെലീഫാക്‌സ് , നോവ സ്‌കോട്ടിയ എന്നീ പോര്‍ട്ടുകളില്‍ തങ്ങിയിട്ടു തിരികെയെത്തുന്ന യാത്രയില്‍ വിവിധ സമ്മേളങ്ങള്‍ നടത്തപ്പെടും.
കണ്‍വന്‍ഷന് അന്തര്‍ദേശീയ പ്രസിഡന്റ് ഉല്‍റിക് ലോറിഡ്‌സെന്‍ (ഡെന്‍മാര്‍ക്ക്) ഉള്‍പ്പെടെ മറ്റ് അന്തര്‍ദേശീയ - ദേശീയ നേതാക്കന്മാരും പങ്കെടുക്കുന്നുണ്ട്. 254 പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കോണ്‍ഫറന്‍സ് അതിന്റെ നൂറുവര്‍ഷത്തിന്റെ ചരിത്രസ്മരണകള്‍ അയവിറക്കുന്നതോടൊപ്പം വിവിധ പരിപാടികളാണ് കോര്‍ത്തിണക്കിയിരിക്കുന്നത്.
അമേരിക്കയിലെ ഒഹായിയോ-ടോളിഡോയില്‍ തുടക്കംകുറിച്ച ഈ പ്രസ്ഥാനം നൂറുവര്‍ഷം പിന്നിടുന്ന അസുലഭ മുഹൂര്‍ത്തതിനാണ് വേദിയൊരുങ്ങുന്നത്. അതുകൊണ്ടുതന്നെ പ്രവര്‍ത്തകര്‍ അതീവ ആവേശത്തിലാണ് കാര്യങ്ങള്‍ മികവുറ്റതാക്കാന്‍ പരിശ്രമിക്കുന്നത്. 'ക്രൂസ് റ്റുദി ഫ്യൂച്ചര്‍' എന്ന പേരില്‍ നടത്തപ്പെടുന്ന ഈ കണ്‍വെന്‍ഷന് അമേരിക്കന്‍ ഏരിയ പ്രസിഡന്റ് ഷാജു സാം (കണ്‍വെന്‍ഷന്‍ ചെയര്‍), കാനഡ ഏരിയ പ്രസിഡന്റ് ബ്രിയാന്‍ മെനെല്ലി. നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിണല്‍ ഡയറക്ടര്‍ ഡോ.അലക്‌സ് മാത്യു എന്നിവര്‍ (കോ-ചെയര്‍) നേതൃത്വം നല്‍കും.
കണ്‍വെന്‍ഷന്‍ മികവുറ്റതും പിഴവില്ലാത്തതുമാക്കാന്‍ നിരവധി കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. നാന്‍സി ലിബ്ബി (കണ്‍വെന്‍ഷന്‍ കമ്മിറ്റി സെക്രട്ടറി), ഏരിയ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഡേവിഡ് വര്‍ക്ക്മാന്‍ (ചെയര്‍- ഫൈനാന്‍സ്) ചാര്‍ളി റെഡ്‌മെന്‍, ജൊവാന്‍ മക്കാര്‍ത്തി, ജെറി നെഹ്‌റ, ജോ ഡോട്ട്‌സണ്‍, ബ്രൂസ് സ്റ്റോക്ക്, ഡാന്‍ എബെര്‍ളി, കിം ഡീല്‍ (രജിസ്‌ട്രേഷന്‍), ജോസഫ് കാഞ്ഞമല & ജോന്‍ വില്‍സണ്‍ (ചെയര്‍ പ്രോഗ്രാം), ബോബി സ്റ്റിവേര്‌സ് ആപ്കി, ഡഗ് ജോണ്‍സ്, സാന്ദ്ര ഹാമില്‍ട്ടണ്‍, കിം ഡീല്‍, മുറെ ടുന്‍ബര്‍, ഡെബ്ബി റെഡ്മെന്‍ (പ്രോഗ്രാം കമ്മിറ്റി), മാത്യു ചാമക്കാല (ചെയര്‍ -ലോജിസ്റ്റിക്), സാന്‍ഡി റെയ്‌നോള്‍ഡ്‌സ്, ജിഎഎ ഫോസ്റ്റര്‍, മാത്യു ചിറമണ്ണില്‍, ബിജു ചാക്കോ, ജെയിംസ് കടവുങ്കല്‍, മത്തായി തോമസ്, കുഞ്ഞു മാലയില്‍, തോമസ് ഡേവിഡ്, തോമസ് ഉണ്ണൂണ്ണി, സജി മാത്യു, ടിന്‍സില്‍ ജോര്‍ജ്ജ്, വര്‍ഗീസ് ഗീവര്‍ഗീസ്, ജോര്‍ജ് കെ ജോണ്‍ (ലോജിസ്റ്റിക് & ടൂര്‍), കോരസണ്‍ വര്‍ഗീസ് (ചെയര്‍-മീഡിയ) ഡെബ്ബി റെഡ്മെന്‍, ഷെറി മ്യൂറല്‍, റിച്ച് പോര്‍ട്ടര്‍, ജോസഫ് മാത്യു (എഡിറ്റര്‍), തോമസ് ഡേവിഡ് - സിബി( മീഡിയ-പബ്ലിക് റിലേഷന്‍സ്).
വാര്‍ത്തയും ഫോട്ടോയും : വര്‍ഗീസ് കോരസണ്‍
Content Highlights: convention
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..