'നൈന'യുടെ എട്ടാമത് ദ്വൈവാര്‍ഷിക കോണ്‍ഫറന്‍സ് ഒക്ടോബര്‍ 7,8 തീയതികളില്‍


.

ന്യൂജേഴ്സി: അമേരിക്കയിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ ദേശീയ സംഘടനയായ നൈനയുടെ (നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക) എട്ടാമത് ദേശീയ എഡ്യൂക്കേഷണല്‍ കോണ്‍ഫറന്‍സ് ഒക്ടോബര്‍ 7, 8 തീയതികളില്‍ (വെള്ളി, ശനി) ന്യൂജേഴ്സിയില്‍ വച്ച് വിപുലമായ പരിപാടികളോടെ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. എഡിസണിലുള്ള ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് ഈ കോണ്‍ഫറന്‍സിനു വേദി ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലുള്ള എല്ലാ ഇന്ത്യന്‍ നഴ്‌സ്മാരെയും നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെയും ഒരു കുടകീഴില്‍ കൊണ്ട് വരുവാനും അതോടൊപ്പം നഴ്‌സിംഗ് മേഖലയിലും ആരോഗ്യരംഗത്തും ഉണ്ടായിട്ടുള്ള ശാസ്ത്രീയ നേട്ടങ്ങളും വളര്‍ച്ചയും കാലാനുസൃതമായി എല്ലാവരിലേക്കും പകര്‍ന്നു കൊടുക്കുവാനും ഈ കോണ്‍ഫറന്‍സ് മുന്‍തൂക്കം നല്‍കുന്നു.

അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ (ANA) പ്രസിഡന്റ ഡോ.ഏണെസ്റ്റ് ഗ്രാന്റ്
മുഖ്യ പ്രഭാക്ഷണം നടത്തും. നൈന പ്രസിഡന്റ് ഡോ.ലിഡിയ ആല്‍ബുഖുര്‍ക്കിന്റെ മികവുറ്റ നേതൃപാടവത്തോടൊപ്പം നൈനയുടെ കോണ്‍ഫറന്‍സ് നാഷണല്‍ കണ്‍വീനര്‍മാരായ നൈന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അക്കാമ്മ കല്ലേല്‍, അമേരിക്കന്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസസ് ന്യൂജേഴ്സി ചാപ്റ്റര്‍-2 പ്രസിഡന്റ് ഉമാ മഹേശ്വരി വേണുഗോപാല്‍ എന്നിവര്‍ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.



കോണ്‍ഫറന്‍സിനോടനുമ്പന്ധിച്ച് സുവനീര്‍ പ്രകാശനവും ഉണ്ടായിരിക്കും. ഓഗസ്റ്റ് പകുതിയോടുകൂടി കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായെന്നും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വളരെയധികം അംഗങ്ങള്‍ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്ത് അവരുടെ പങ്കാളിത്തം ഉറപ്പാക്കിയെന്നതും ശ്രദ്ധേയമാണെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

വെബ്‌സൈറ്റ് : www. nainausa.org

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: conference


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented