ഗർഭനിരോധന ഗുളികകളുടെ വിതരണം ഫാർമസികൾ നിർത്തിവെക്കുന്ന തീരുമാനം അപലപനീയമെന്ന് വൈറ്റ് ഹൗസ്


1 min read
Read later
Print
Share

.

വാഷിംഗ്ടൺ ഡി.സി: ഗർഭനിരോധന ഗുളികകളുടെ വില്പനയും വിതരണവും നിർത്തിവെക്കുന്നതിന് റിപ്പബ്ലിക്കൻസ് നടത്തുന്ന ശ്രമങ്ങൾ അപലപനീയമെന്നും അപകടകരമാണെന്നും വൈറ്റ് ഹൗസ്. വെള്ളിയാഴ്ച വൈകീട്ട് പ്രസ് സെക്രട്ടറിയാണ്‌ പത്രസമ്മേളനത്തിൽ ഈ കാര്യം അറിയിച്ചത്‌.

അമേരിക്കയിലെ മരുന്ന് വിതരണ കമ്പനിയായ വാൾഗ്രീനാണ് ഈ തീരുമാനം ആദ്യം പ്രഖ്യാപിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിലെ കോംസ്റ്റോക്ക് ആക്ട് അനുസരിച്ച് നിയമ നടപടികൾ സ്വീകരിക്കുമെന്ന റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാരുടെ ഭീഷണിയെ തുടർന്നാണ് വാൾഗ്രീൻ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്. എന്നാൽ കോസ്റ്റ്‌ക്കോ, സി.വി.എസ്, ക്രോഗർ എന്നിവ ഇതിനെക്കുറിച്ച് തീരുമാനം ഇതുവരെ എടുത്തിട്ടില്ല.

ഗർഭഛിദ്രത്തെ വളഞ്ഞ വഴിയിലൂടെ നിരോധിക്കുവാൻ ശ്രമിക്കുന്നതിനെ എതിർക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി വെള്ളിയാഴ്ച വൈറ്റ് ഹൗസ് പ്രതിദിനം നടത്തുന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
60 രാജ്യങ്ങളിൽ കഴിഞ്ഞ 20 വർഷമായി ഗർഭഛിദ്രത്തിന് ഉപയോഗിച്ചുവന്നിരുന്ന മിഫെപ്രിസ്റ്റോൺ എന്ന മരുന്ന് ഇന്നും പ്രസക്തമാണെന്നും വൈറ്റ് ഹൗസ് സെക്രട്ടറി കൂട്ടിച്ചേർത്തു. എഫ്.ഡി.എ.യുടെ അംഗീകാരമുള്ള ഈ മരുന്നിന്റെ ഉപയോഗം അസാധുവാക്കാൻ നിയമനടപടികൾ സ്വീകരിക്കുന്നത് ദുരൂഹമാണ്.

സംസ്ഥാനങ്ങളിലെ ഏതൊരു ജഡ്ജിക്കും ഇതിനനുകൂലമായി വിധി പ്രഖ്യാപിക്കുവാൻ കഴിയും. എന്നാൽ അതിനെ മറികടക്കുവാൻ ഫെഡറൽ ഗവൺമെന്റ് മുന്നോട്ട് വരുമെന്നും അവർ കൂട്ടിച്ചേർത്തു.

വാർത്തയും ചിത്രവും: പി.പി. ചെറിയാൻ

Content Highlights: white house,abortion pills,Drug distribution companies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
convention

1 min

ഒക്ലഹോമ മാര്‍ത്തോമ ചര്‍ച്ച് സുവിശേഷ സംഘ കണ്‍വെന്‍ഷന്‍ ആരംഭിച്ചു

Sep 26, 2023


gun

1 min

ഭാര്യയെയും മകളെയും വെടിവെച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

Aug 5, 2023


UKMA

2 min

യുക്മ കേരളപൂരം വള്ളംകളി ലോഗോ മത്സരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

Jul 29, 2023


Most Commented