.
ഡാലസ്: തെരുകോണുകളിലും പൊതുസ്ഥലങ്ങളിലും ഭിക്ഷാടനം നിരോധിച്ച ഡാലസ് കൗണ്ടി ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് ടെക്സാസ് സിവില്‍ റൈറ്റ്സ് പ്രൊജക്ട് അറ്റോര്‍ണി ട്രാവിസ് ഫിഫി ലോ സ്യൂട്ട് ഫയല്‍ ചെയ്തു.
പൊതുജനങ്ങളുടെ യാത്രാ സുരക്ഷിതത്വത്തിന് ഭീഷണിയാണ് തെരുകോണുകളിലും മീഡിയനുകളിലും ഭവനരഹിതര്‍ നടത്തുന്ന ഭിക്ഷാടനം എന്നു ബോധ്യപ്പെട്ടതോടെയാണ് ഡാലസ് കൗണ്ടി കഴിഞ്ഞ ഒക്ടോബറില്‍ പാന്‍ ഹാന്‍ഡലിംഗ് (ഭിക്ഷാടനം) നിരോധിച്ച് ഓര്‍ഡിനന്‍സ് ഇറക്കിയത്.
ഈ ഉത്തരവ് ഡാലസ് സിറ്റിയിലെ ഭവനരഹിതരുടെയും അംഗവൈകല്യം ബാധിച്ചവരുടെയും അവകാശങ്ങള്‍ നിഷേധിക്കുന്നതാണെന്നും അവര്‍ ഒരു നേരത്തെ ഭക്ഷണത്തിന് ഭിക്ഷാടനം നടത്തുന്നത് തടയാനാവില്ലെന്നും ലോ സ്യൂട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല യു.എസ്. ഭരണഘടന നല്‍കിയിരിക്കുന്ന ഫസ്റ്റ് അമന്റ്മെന്റിന് എതിരാണെന്നും ഇവര്‍ പറയുന്നു.
തെരുകോണുകളില് ഭിക്ഷാടനം നടത്തുന്നവര്‍ കാല്‍നടക്കാരുടെയും വാഹനം ഓടിക്കുന്നവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നതുമൂലം സിറ്റിയില്‍ ഏകദേശം 30 ശതമാനം മരണം സംഭവിക്കുന്നതായും കൗണ്‍സില്‍ കണ്ടെത്തിയിരുന്നു.
ഡാലസ് കൗണ്ടിയിലെ കൗണ്‍സിലര്‍മാരില്‍ ഒരാളൊഴികെ എല്ലാവരും ഈ ഓര്‍ഡിനന്‍സിന് അനുകൂലമായിരുന്നു. പാന്‍ ഹാന്‍ഡലിംഗ് ഭരണഘടന അനുവദിച്ചിരിക്കുന്ന ഫസ്റ്റ് അമന്റ്മെന്റിന്റെ പരിധിയില്‍ വരുന്നതാണെന്നും സിറ്റികള്‍ക്ക് ഇത് നിരോധിക്കാന്‍ അവകാശമില്ലെന്നും സുപ്രീം കോടതി വിധി നിലവിലുള്ളളതാണെന്ന് സിവില്‍ റൈറ്റ്സ് അറ്റോര്‍ണി ചൂണ്ടിക്കാട്ടി.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: City of Dallas facing lawsuit over panhandling ordinance
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..