.
കാല്‍ഗറി: കാല്‍ഗറി എക്യുമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ(C.E.F) നേതൃത്വത്തില്‍ സംയുക്ത ക്രിസ്മസ് പുതുവത്സരാഘോഷം 'ഗ്ലോറിയ 2022' ഡിസംബര്‍ 26 തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് ജേര്‍ണീ ചര്‍ച്ച്, 10307 ഈമെന്‍ റോഡ്, കാല്‍ഗറി നോര്‍ത്ത് വെസ്റ്റില്‍ നടത്തുവാന്‍ തീരുമാനിച്ചു.
പരിപാടിയുടെ നടത്തിപ്പിനായി ഫാ.തോമസ് കളരിപ്പറമ്പില്‍ (പ്രസിഡന്റ്), ഫാ.ജോര്‍ജ് വര്‍ഗീസ്, ഫാ.ഷെബി ജേക്കബ്, ജോജി ജേക്കബ് (വൈസ് പ്രസിഡന്റുമാര്‍), കോഓര്‍ഡിനേര്‍മാരായി റോയ് അലക്‌സ്, ലൈജു ജോര്‍ജ് (കോഓര്‍ഡിനേറ്റേഴ്‌സ്), അല്‍മായ പ്രതിനിധികളായി അലക്‌സ് മാത്യു, ചാള്‍സ് മുറിയാടന്‍, ജിനു വര്‍ഗീസ് എന്നിവരടങ്ങുന്ന കമ്മിറ്റിയേയും തിരഞ്ഞെടുത്തു.
പരിപാടിയുടെ വിജയത്തിനായി എല്ലാവിശ്വാസ സമൂഹത്തിന്റെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ജോസഫ് ജോണ്‍ കാല്‍ഗറി
Content Highlights: christhmas, newyear celebrations
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..