എക്യൂമെനിക്കല്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു


.

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി നടന്നു. ജനുവരി മാസം എട്ടാം തീയതി ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് മെറിക്കിലുള്ള ലോങ്ങ് ഐലന്‍ഡ് മാര്‍ത്തോമ്മ പള്ളിയില്‍ വെച്ചു നടന്ന യോഗത്തില്‍ അര്‍മേനിയന്‍ അപ്പസ്‌തോലിക സഭയുടെ ആര്‍ച്ച് ബിഷപ്പ് ഡോ.അനൗഷവന്‍ ടാനിയേലിയന്‍ മുഖ്യാതിഥിയും ഡോ.ബേബി സാം സാമുവേല്‍ വിശിഷ്ടാതിഥിയുമായിരുന്നു. വൈസ് പ്രസിഡന്റ് ഫാ.ജോണ്‍ തോമസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് നടന്ന ക്രിസ്മസ് കരോളില്‍ എക്യൂമെനിക്കല്‍ ഫെഡറേഷനിലെ അംഗങ്ങളായ മിക്ക ഇടവകളും പങ്കെടുത്തു. എക്യൂമെനിക്കല്‍ കൊയറിനോടൊപ്പം കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസ് കൊയര്‍, സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച്, എപ്പിഫനി മാര്‍ത്തോമ്മാ ചര്‍ച്ച്, സിഎസ്‌ഐ സീഫോര്‍ഡ്, സിഎസ്‌ഐ ജൂബിലി മെമ്മോറിയല്‍, സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്യുന്‍സ്, സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ചെറി ലെയ്ന്‍ എന്നീ ഗായകസംഘങ്ങള്‍ ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചു.

വിവിധ സഭകളെ പ്രതിനിധീകരിച്ച് റവ. ഷാജി കൊച്ചുമ്മന്‍, റവ.വി.ടി. തോമസ്, റവ.ഫാ.ജോര്‍ജ് മാത്യു, റവ.ജോണ്‍സന്‍ ശാമുവേല്‍, റവ.ഫാ.വിവേക് അലക്‌സ് എന്നിവര്‍ പങ്കെടുത്തു. ലോങ്ങ് ഐലന്‍ഡ് മാര്‍ത്തോമ്മ ഇടവക വികാരി റവ.ഷാജി കൊച്ചുമ്മന്‍ സ്വാഗതവും ട്രഷറര്‍ ജോണ്‍ താമരവേലില്‍ കൃതജ്ഞതയും പ്രകാശിപ്പിച്ചു.

പ്രസിഡന്റ് റവ. ഷാലു ടി. മാത്യുവിന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് റവ.ഫാ.ജോണ്‍ തോമസ്, സെക്രട്ടറി ഷാജി തോമസ് ജേക്കബ്, പ്രോഗ്രാം കണ്‍വീനര്‍ കണ്‍വീനേഴ്സ് കെ.പി. വര്ഗീസ്, ജേക്കബ് വര്‍ക്കി, ട്രഷറര്‍ ജോണ്‍ താമരവേലില്‍, കൊയര്‍ കോര്‍ഡിനേറ്റര്‍ സജു സാം, വൈസ് പ്രസിഡന്റ് കളത്തില്‍ വര്ഗീസ്, ജോയിന്റ് സെക്രട്ടറിമാരായ ഗീവര്ഗീസ് മാത്യൂസ്, ജിന്‍സണ്‍ പത്രോസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. ജിന്‍സി ബിനീഷ് തോമസ് എംസിയായും നൈനാന്‍ മുതലാളി സാങ്കേതിക സഹായിയായും പ്രവര്‍ത്തിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: christhmas newyear celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


dr omana

10:15

കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി

Oct 14, 2022


pranav

ഭിന്നശേഷിക്കാരിയെ വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരബലാത്സംഗം; ബന്ധുക്കൾ കണ്ടത് തളർന്നുകിടക്കുന്ന യുവതിയെ

Jan 26, 2023

Most Commented