.
മലയാളി അസോസിയഷന് ഗ്രേറ്റര്‍ നോയിഡ- മാഗ്നയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് നവവത്സര ആഘോഷങ്ങള്‍ നടത്തി. ഗ്രേറ്റര്‍ നോയിഡ വെസ്റ്റ് ജി.ഡി. ഗോയങ്ക സ്ക്കൂള് ഹാളില്‍ നടന്ന പരിപാടികളില്‍ നൂറോളം കുടുംബങ്ങള്‍ പങ്കാളികളായി. കരോള്‍ ഗാനങ്ങളും ശ്രുതിലയയുടെ ഗാനമേളയും, മറ്റ് കലാ പരിപാടികളും നടന്നു. ക്രിസ്തുമസ് നവവത്സര കേക്ക് ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്ക്കും വിതരണം ചെയ്തു. ലക്കി നറുക്കെടുപ്പ് നടത്തിയതു വഴി അംഗങ്ങളില്‍ പലര്‍ക്കും പുതുവത്സര സമ്മാനങ്ങള്‍ നേടുവാന്‍ സാധിച്ചു. സാംസ്കാരിക സമ്മേളനത്തില്‍ മാഗ്ന പ്രസിഡന്റ് ജയരാജ് നായര്‍ അധ്യക്ഷനായിരുന്നു. ഫാ.സക്കറിയ പൂവത്തിങ്കല്‍, ബാബു പണിക്കര്‍, സുധീര്‍ നാഥ് എന്നിവര്‍ മുഖ്യ അതിഥികളായി ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. മാഗ്ന ചെയര്മാന് വി രാമചന്ദ്രന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടറി വിനീത് ടി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സദാശിവന് നായര്‍ നന്ദിയും പറഞ്ഞു. കണ്‍വീനര്‍മാരായ സുജിത്ത് വി. നായര്‍, കോര കുര്യാക്കോസ്, അരുണ്‍ സി. ആര്. നായര്‍, ട്രഷറര്‍ മനോജ് നായര്‍, ജോയിന്റ് ട്രഷറര്‍ ശ്രീജിത്ത് വി. നായര്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്കി.
Content Highlights: christhmas, newyear celebration
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..