.
ബ്രിസ്ബേന്‍: സെന്റ് പീറ്റേര്‍സ് & സെന്റ് പോള്‍സ് മലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്സ് ഇടവകയുടെ നേതൃത്വത്തില്‍ ബ്രിസ്ബേനിലെ വിവിധ ക്രിസ്തീയ ദേവാലയങ്ങളെ കോര്‍ത്തിണക്കി ക്രിസ്തുമസ് ന്യൂഇയര്‍ എക്യുമെനിക്കല്‍ കാരോള്‍ സന്ധ്യ സംഘടിപ്പിച്ചു. ജനുവരി 1 ന് വൈകീട്ട് 6 മണിക്ക് ഇന്‍ഡൂറിപ്പിള്ളി ഹോളി ഫാമിലി കാത്തോലിക്കാ പള്ളിയില്‍ വെച്ച് ബ്രിസ്ബെന് ഹോളി ടിനിറ്റി ഇടവക ചര്‍ച്ച് വികാരി ഫെലിക്സ് മാത്യുവിന്റെ പ്രാര്‍ത്ഥനയോട് കൂടി ആരംഭിച്ച എക്യുമെനിക്കല്‍ കരോള്‍ സര്‍വീസില്‍ ബ്രിസ്ബേന്‍ മാര്‍ത്തോമ്മാ ചര്‍ച്ച്, ബ്രിസ്ബേന്‍ ഹോളി ടിനിറ്റി ഇടക ചര്‍ച്ച്, സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച്, സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക (ഗോള്‍ഡ് കോസ്റ്റ്) എന്നിവരോടൊപ്പം ആതിഥേയ ഇടവക ആയ സെന്റ് പീറ്റേര്‍സ് & സെന്റ് പോള്‍സ് മലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്സ് ഇടവകയും ചേര്‍ന്നൊരുക്കിയ സംഗീത വിരുന്ന് കേള്‍വിക്കാരില്‍ ഹൃദ്യമായ അനുഭവം ഉളവാക്കി.
ഇടവക വികാരി ഫാ.ഷിനു വര്‍ഗ്ഗീസ് ചടങ്ങില്‍ സ്വാഗതമാശംസിച്ചു. റവ.ഐസന്‍ ജോഷ്വാ (മാര്‍ത്തോമ്മാ ചര്‍ച്ച്) റവ.ഫാ.ലിജു ശമുവേല്‍ (സെന്റ് ജോര്‍ജ്ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക ബ്രിസ്ബേന്‍) എന്നിവര്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ സന്ദേശവും, ഹോളി ഫാമിലി കാത്തലിക് ഇടവക വികാരി റവ.ഫാ.മൈക്കിള്‍ ഗ്രേസ് ആശംസയും നല്കി. സംഗീത വിരുന്നിനിടയില്‍ സണ്ഡെസ്കൂള് കുട്ടികള്‍ സംഘടിപ്പിച്ച കാരോളും, നേറ്റിവിറ്റി സ്കിറ്റും, കാന്‍ഡില്‍ ഡാന്‍സും അരങ്ങേറി.
ക്രിസ്മസ് പുതുവത്സരാഘോഷങ്ങളില്‍ റവ.ഐസന്‍ ജോഷ്വാ, റവ.ഫെലിക്സ് മാത്യു, റവ.ഫാ.മൈക്കിള്‍ ഗ്രേസ്, സെന്റ് പിറ്റേര്‍സ് & സെന്റ് പോള്‍സ് ഇടവക വികാരി റവ.ഫാ.ഷിനു വര്‍ഗ്ഗീസ് എന്നീ വൈദീകര്‍ പങ്കു ചേര്‍ന്നു.
ബ്രിസ്ബേന്‍ മലയാളി അഖില്‍ തോമസും ടീമും ക്രിസ്തുമസ് ഗാനങ്ങള്‍ ചേര്‍ത്തിണക്കി ഫ്യുഷന് അവതരിപ്പിച്ചു. സഭകളും ഇടവകകളും തമ്മിലുള്ള ഐക്യവും സ്നേഹവും ഊട്ടിയുറപ്പിക്കുക എന്ന വിധത്തില്‍ സംഘടിപ്പിച്ച എക്യുമെനിക്കല്‍ പ്രോഗ്രാം വിജയകരമാക്കി തീര്‍ന്നത് പ്രോഗ്രാമിലെ പാര്‍ട്ടിസിപ്പന്‍സിന്റെ ആത്മാര്‍ത്ഥമായ സഹകരണത്താലും, ഇടവകാംഗങ്ങളുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്താലും, പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍മാരായ ജ്യോതി സ്കറിയാ, അനീഷ് കെ. ജോയി, എന്നിവരുടെ അക്ഷീണ പ്രവര്ത്തനത്താലുമാണെന്ന് നന്ദി പ്രകടനത്തില്‍ ഇടവക സെക്രട്ടറി ജിലോ ജോസ് അറിയിച്ചു. സമൃദ്ധമായ ക്രിസ്മസ് ഡിന്നറോടു കൂടി ആഘോഷങ്ങള്‍ അവസാനിച്ചു.
വാര്‍ത്തയും ഫോട്ടോയും : ജോര്‍ജ്ജ് തോമസ് ലാലു
Content Highlights: Christhmas, New Year celebration
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..