.
വിയന്ന: വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ കൈരളി നികേതന്‍ സ്കൂളിലെ കുട്ടികളും, മാതാപിതാക്കളും അധ്യാപകരും ചേര്‍ന്ന് ക്രിസ്മസ് ആഘോഷിച്ചു. സ്കൂള്‍ കോഓര്‍ഡിനേറ്റര്‍ എബി കുര്യന് സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ ഫാ.തോമസ് താണ്ടപ്പിള്ളി ക്രിസ്മസ് സന്ദേശം നല്കി.
സീറോ മലബാര്‍ സമൂഹത്തിന്റെ ജനറല്‍ കണ്‍വീനര്‍ ജോഷി മുളങ്കുഴി സംസാരിച്ചു. ഫാ.വില്‍സണ്‍ മേച്ചേരില്‍ ക്രിസ്മസ് ഗാനം ആലപിച്ചു. സ്കൂള്‍ അധ്യാപിക കുമുദിനി കൈന്തല്‍ പഠിപ്പിച്ച ക്ലാസിക്കല്‍ നൃത്തത്തോടുകൂടി കലാപരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് വിവിധ കുട്ടികളുടെ ക്രിസ്മസ് കലാപരിപാടികള്‍ നടന്നു. ക്രിസ്മസ് പാപ്പയായി എത്തിയ സെബാസ്റ്റ്യന്‍ കിണറ്റുകര കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു.
സ്കൂള്‍ കമ്മിറ്റിയും, ടീച്ചര്‍മാരും, മാതാപിതാക്കളും ആഘോഷം അവിസ്മരണീയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. കൈരളി സ്കൂളില്‍ 23 വര്‍ഷം മലയാളം അധ്യാപകനായി തുടരുന്ന ബോബന് കളപുരയ്ക്കലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. 200 ല്‍ അധികം പേര് പങ്കെടുത്ത ആഘോഷം സ്നേഹവിരുന്നോടെ സമാപിച്ചു.
വാര്‍ത്തയും ഫോട്ടോയും : ജോബി ആന്റണി
Content Highlights: christhmas celebration
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..