.
ഷിക്കാഗൊ: ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍ കെ.സി.എസ്. പ്രസിഡന്റ് ജെയിന് മാക്കിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സോഷ്യല്‍ ബോഡി യോഗത്തില്‍, ബില്‍ഡിംഗ് ബോര്‍ഡിലേക്ക് കുര്യന് തോട്ടിച്ചിറ, സിബി കൈതക്കത്തൊട്ടിയില്‍ എന്നിവര്‍ ഐക്യകണ്ഠേ തിരഞ്ഞെടുക്കപ്പെട്ടു.
കുര്യന് തോട്ടിച്ചിറ, സിബി കൈതക്കത്തൊട്ടിയില്‍ എന്നിവര്‍ കെ.സി.എസിന്റെ വിവിധ തസ്ഥികകളില്‍ ഇതിനു മുന്‍പ് പ്രവര്‍ത്തിച്ച് മികവ് തെളിയിച്ചിട്ടുള്ള വ്യക്തികളാണ്. കെ.സി.എസിന്റെ എല്ലാ സ്ഥാവര വസ്തുക്കളുടെയും ചുമതല നിര്‍വഹിക്കുന്ന ബില്‍ഡിംഗ് ബോര്‍ഡിലേക്കാണ് ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജിനോ കക്കാട്ടില്‍ (വൈസ് പ്രസിഡന്റ്), സിബു കുളങ്ങര (സെക്രട്ടറി), ബിനോയ് കിഴക്കനടിയില്‍ (ട്രഷറര്‍) എന്നിവര്‍ സോഷ്യല്‍ ബോഡി യോഗത്തിന് നേത്യത്വം നല്കി.
വാര്‍ത്തയും ഫോട്ടോയും : ബിനോയ് സ്റ്റീഫന്‍
Content Highlights: Chicago KCS
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..