ചെറുപുഷ്പം മിഷന്‍ ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു


.

ന്യൂജേഴ്സി: ലോകത്തിലെ ഏറ്റവും വലിയ അല്മായ പ്രേഷിത സംഘടനയായ ചെറുപുഷ്പ മിഷന്‍ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും, ഷിക്കാഗോ രൂപതാ തല ഉദ്ഘാടനവും നടന്നു. ന്യൂജേഴ്സിയില്‍ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്ക ഫൊറോനാ ദേവാലയത്തില്‍ 800 ലതികം കുഞ്ഞുമിഷനറിമാരുടെയും, വിവിധ ഇടവകകളില്‍ നിന്നുമുള്ള വൈദീകര്‍, സിസ്റ്റേഴ്സ് എന്നിവരുടെയും സാന്നിധ്യത്തില്‍ ബിഷപ്പ് എമരിത്തൂസ് മാര്‍ ജേക്കബ് അങ്ങാടിയത്ത് 'ചെറുപുഷ്പം മിഷന്‍ ലീഗി' ന്റെ പതാക ഉയത്തി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് നടന്ന സെമിനാറിന് രൂപത യൂത്ത് മിനിസ്ട്രി ഡയറക്ടര്‍ ഫാ.കെവിന്‍ മുണ്ടക്കല്‍ നേതൃത്വം നല്‍കി.

ഷിക്കാഗോ രൂപത ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ ദിവ്യബലി നടത്തപ്പെട്ടു. ബിഷപ്പ് എമരിത്തൂസ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഇടവക വികാരി ഫാ.ആന്റണി പുല്ലുകാട്ട്, ഡോ.ജോര്‍ജ് ദാനവേലില്‍, ഫാ.ഡെല്‍സ് അലക്‌സ്, ഫാ.ബിന്‍സ് ചെതാലില്‍, ഫാ.ഫിലിപ്പ് വടക്കേക്കര എന്നിവര്‍ സഹകാര്‍മികനായി. ദിവ്യബലി മധ്യേ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് വചന സന്ദേശം നല്‍കി. ഒപ്പം ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ കുഞ്ഞുങ്ങളെ അഭിനന്ദിക്കുകയും, ഇത്തരം കൂട്ടായ്മകള്‍ കുട്ടികള്‍ക്ക് ഒന്നിച്ചു കൂടുവാനും വിവിധ ഇടവകകളിലെ കുട്ടികളുമായി സൗഹൃദം പങ്കിടുവാനും, ആരോഗ്യകരമായ ആശയ വിനിമയം നടത്താനും ഈ കൂടിച്ചേരലുകളിലൂടെ സാധിക്കുമെന്നും കുട്ടികളെ ഓര്‍മ്മിപ്പിച്ചു.ദിവ്യബലിയെ തുടര്‍ന്ന് 2022-2023 വര്‍ഷത്തെ എപ്പാര്‍കില്‍ എക്‌സിക്യൂട്ടീവ് ടീം അംഗങ്ങളായ സിജോ സിറിയക് (പ്രസിഡന്റ്), ഡോ.ജോര്‍ജ് ദാനവേലില്‍ (സി.എം.ല്‍ ഡയറക്ടര്‍), ജിമ്മിച്ചന്‍ മുളവനാല്‍ (വൈസ് പ്രസിഡന്റ്), ടിസന്‍ തോമസ് (സെക്രട്ടറി), സോഫിയ മാത്യു (ജോയിന്റ് സെക്രട്ടറി), സിസ്റ്റര്‍.റോസ് പോള്‍ (എക്‌സിക്യൂട്ടീവ് ടീം മെംബര്‍ മിഡ് വെസ്റ്റ്), സിസ്റ്റര്‍. ആഗ്‌നസ് മരിയ എം.എസ്.എം.ഐ (ജോയിന്റ് ഡയറക്ടര്‍), ഫാ.ബിന്‍സ് ജോസ് ചെതാലില്‍ (അസിസ്റ്റന്റ് ഡയറക്ടര്‍) എന്നിവരെ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് വാഴിച്ചു.

പ്ലാറ്റിനം ജൂബിലി പ്രേഷിത റാലിയില്‍ നാല് ഫൊറോനാകളില്‍ (ബ്രോണ്‍സ് ന്യൂയോര്‍ക്ക്, സോമര്‍സെറ്റ് ന്യൂജേഴ്സി, ഫിലാഡല്‍ഫിയ, ഹെംസ്റ്റഡ് ന്യൂയോര്‍ക്ക്) നിന്നായി 15 ല്‍പ്പരം ദേവാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. സ്‌നേഹം, ത്യാഗം, സഹനം, സേവനം എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തിയ ജൂബിലി ബാനറും ചെം മഞ്ഞ പതാകയുമേന്തി കുട്ടികള്‍ അണിചേര്‍ന്ന റാലി തന്നെയായിരുന്നു ഉദ്ഘാടന പരിപാടികളിലെ മുഖ്യ ആകര്‍ഷണം. 'ജയ് ജയ് മിഷന്‍ ലീഗ്' മുദ്രാ വാക്യവിളികളും, വിവിധ ദേവാലങ്ങളില്‍ നിന്നുള്ള ടീം അംഗങ്ങളുടെ ശിങ്കാരിമേളവും, കുട്ടികളുടെ മാര്‍ഗം കളിയും പ്രേഷിത റാലി കൂടുതല്‍ ആകര്‍ഷകമാക്കി.

ഉച്ചതിരിഞ്ഞ് 3.15ന് സംഘടിപ്പിച്ച പൊതു സമ്മേളനത്തിന് ചെറുപുഷ്പം മിഷന്‍ ലീഗിന്റെ രൂപതാ ഡയറക്ടര്‍ റവ.ഡോ.ജോര്‍ജ് ദാനവേലില്‍ സ്വാഗതം ചെയ്തു സംസാരിച്ചു. ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട്, മാര്‍ ജേക്കബ് അങ്ങാടിയത്ത്, വിവിധ ദേവാലയങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ തിരി തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ബിഷപ്പ് എമരിത്തൂസ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യപ്രഭാഷണം നടത്തി. ചെറുപുഷ്പ മിഷന്‍ലീഗ് രൂപതാ പ്രസിഡന്റ് ജോയ് സിറിയക് അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ ചെറു പുഷ്പ മിഷന്‍ലീഗ് ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ആഗ്‌നസ് മരിയ എം.എസ്.എം .ഐ, ഫാ.ആന്റണി പുല്ലുകാട്ട്, മാസ്റ്റര്‍ ആന്തണി കണ്ടവനം, ഫാ.ഡെല്‍സ് അലക്‌സ്‌ക്, ഫാ.ബിന്‍സ് ചെതാലില്‍, ടിന്‍സണ്‍ തോമസ് എന്നിവര്‍ സംസാരിച്ചു.

സോമര്‍സെറ്റ് ദേവാലയം ആതിഥേയത്വം വഹിച്ച പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ സുഖമമായ നടത്തിപ്പിനായി ഒരേ മനസ്സോടെ കൂട്ടായി പ്രവര്‍ത്തിച്ച എല്ലാ കമ്മറ്റി അംഗങ്ങള്‍ക്കും (ചര്‍ച്ച് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, ഫുഡ് കോ ഓര്‍ഡിനേറ്റര്‍, റാലി കോര്‍ഡിനേറ്റര്‍, സ്റ്റേജ് മാനേജ്മന്റ്, പാര്‍ക്കിംഗ്, ഡെക്കറേഷന്‍, ചര്‍ച്ച് അറേഞ്ച്‌മെന്റ് ടീം, എ.വി ടീം, ചര്‍ച്ച് ഡെക്കറേഷന്‍ ടീം, മെഡിക്കല്‍ ടീം, രജിസ്ട്രഷന്‍ ടീം), ആഘോഷ പരിപാടികളില്‍ പങ്കെടുത്തു വിജയിപ്പിച്ച എല്ലാ വര്‍ക്കും ചെറുപുഷ്പം മിഷന്‍ ലീഗിന്റെ രൂപതാ സെക്രട്ടറി റ്റിസണ്‍ തോമസ് നന്ദി അറിയിച്ചു. പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികള്‍ വൈകീട്ടോടെ സമാപിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സിജോ സിറിയക് - (949) 3717905
ഡോ.ജോര്‍ജ് ദാനവേലില്‍ - (630) 2863767

വാര്‍ത്തയും ഫോട്ടോയും : സെബാസ്റ്റ്യന്‍ ആന്റണി

Content Highlights: cherupushpam mission league platinum jubilee


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented