ചന്ദ്രമോഹന്‍ നല്ലൂരിന് പ്രഥമ ഇന്ത്യന്‍ കമ്മ്യൂണിറ്റി പുരസ്‌കാരം 


.

വാര്‍സോ: പോളണ്ടിലെ ഇന്ത്യന്‍ തമിഴ് സംഘം സംഘടിപ്പിച്ച ഗ്രാന്‍ഡ് ദീവാളി ബാള്‍ 2022-ല്‍ പ്രഥമ ഇന്ത്യന്‍ കമ്മ്യൂണിറ്റി പുരസ്‌കാരം (സോഷ്യല്‍ ഐക്കണ്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിറ്റി) പോളിഷ് മലയാളി ചന്ദ്രമോഹന്‍ നല്ലൂരിന് ലഭിച്ചു. അദ്ദേഹത്തോടൊപ്പം പോളിഷ് മലയാളികളായ ശ്യാമ ഷാജഹാന്‍, വിഷ്ണു വി.പി, ശ്രീനാഥ് കെ.ഗോവിന്ദന്‍, ജിന്‍സി പീറ്റര്‍, മര്‍ക്കസ് ആന്റണി, പ്രദീപ് നായര്‍, റോയി സുബ്രമണി എന്നിവരും ഓപ്പറേഷന്‍ ഗംഗയിലൂടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹരായി.

ഉക്രൈന്‍-റഷ്യ യുദ്ധം തുടങ്ങിയ സമയത്ത് യുദ്ധ മേഖലയില്‍ കുടുങ്ങിയവരെ സുരക്ഷിതരാക്കാന്‍ തുടങ്ങിയ ഭാരത സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ഗംഗ പദ്ധതി ഏകീകരിക്കുന്നതില്‍ ചന്ദ്രമോഹന്‍ നല്ലൂരും, മറ്റു മലയാളികളും നല്‍കിയ സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം. ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി നഗ്മ മുഹമ്മദ് മാലിക് പുരസ്‌കാരം കൈമാറി.



പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പോളണ്ടിലെ ഇന്ത്യന്‍ സ്ഥാനപതിയും നിരവധി സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരും അണിനിരന്ന ഓപ്പറേഷന്‍ ഗംഗയില്‍ പോളണ്ടില്‍ എത്തിയ പൗരന്മാര്‍ക്ക് ചന്ദ്രമോഹന്‍ നല്‍കിയ സേവനങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇന്ത്യന്‍ പൗരന്മാര്‍ അതിര്‍ത്തി കടന്നെത്തിയ ആദ്യ നാള്‍ മുതല്‍ സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ സംവിധാനങ്ങളും രംഗപ്രവേശം ചെയ്ത ആദ്യ ദിവസങ്ങളില്‍ ആയിരക്കണക്കിന് സൗജന്യ സിം കാര്‍ഡുകള്‍ വിതരണം നടത്തിയും ഭാഷാ അടിസ്ഥാനത്തില്‍ കോള്‍ സെന്ററുകള്‍ പ്രവര്‍ത്തിപ്പിച്ചും യുദ്ധഭൂമിയില്‍ നിന്നെത്തിയവര്‍ക്കു അവരുടെ പ്രിയപ്പെട്ടവരുമായി ബന്ധം സ്ഥാപിക്കാന്‍ ചന്ദ്രമോഹന്റെ പ്രവര്‍ത്തങ്ങള്‍ക്ക് കഴിഞ്ഞു. പോളണ്ടിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ 24 മണിക്കൂറും കര്‍മ്മനിരതനായ ചന്ദ്രമോഹന് പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള പ്രശംസയും ലഭിച്ചിരുന്നു.

ഇന്ത്യക്കാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഓപ്പറേഷന്‍ ഗംഗയില്‍ കണ്ടതെന്നും, അതേസമയം മലയാളി സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വാക്കുകള്‍ക്ക് അപ്പുറത്താണെന്നും, പുരസ്‌കാരം നിസ്വാര്‍ത്ഥ സന്നദ്ധ സേവകര്‍ക്കു സമര്‍പ്പിക്കുന്നതായും ചന്ദ്രമോഹന്‍ പറഞ്ഞു. ചടങ്ങില്‍ തമിഴ് സംഘത്തിന് വേണ്ടി പ്രസിഡന്റ് യൂസഫ് മസ്താന്‍ ഖലേഷ നന്ദി അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജോബി ആന്റണി

Content Highlights: Chandramohan Nalloor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented