.
ലണ്ടന്‍: ചാലക്കുടി ചങ്ങാത്തം ക്രിസ്മസ്, ന്യൂഇയര്‍ വാള്‍സാള്‍ അല്ഡ്രെടുജ് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തി. സെക്രട്ടറി ഷാജു മാടപ്പിള്ളി എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഷീജോ മല്പ്പാന്റെ അധ്യക്ഷ പ്രസംഗത്തോടെ പൊതുയോഗം ആരംഭിച്ചു. തുടര്‍ന്ന് ചാലക്കുടി ചങ്ങാത്തം അംഗങ്ങളുടെ, കലാപരിപാടികള്‍, കുട്ടികളുടെ ഗെയിം എന്നിവ നടന്നു. ഫാ.ബിജു പന്തല്ലൊക്കാരന് ക്രിസ്മസ്, ന്യൂ ഇയര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ഏരിയ കോഓര്‍ഡിനേറ്റര്‍സ് ആയി നോട്ടിന്‍ഹാമില്‍ നിന്നുള്ള ബാബു ഔസേപ്പും, ലണ്ടനില്‍ നിന്നും ഷീജോ മല്പ്പാനും, മാഞ്ചസ്റ്ററില്‍ നിന്നും ജോയ്/ഷൈജിയും, ടെല്‍ഫോഡില്‍ നിന്നും ഷാജു മാടപ്പിള്ളിയും, വാള്‍സാളില്‍ നിന്നും സൈബിന് പാലാട്ടിയും, ബര്‍മിങ്ഹാമില്‍ നിന്നും ഷാജു ഔസപ്പിനെയും ചുമതലപ്പെടുത്തി. മ്യൂസിക്കല്‍ ചെയര്‍ മത്സരത്തില്‍ ഫസ്റ്റ് എബിന് ഷാജുവും, സെക്കന്റ് ജോയല്‍ ജിയോയും കരസ്ഥമാക്കി. വിഭവ സമൃദ്ധമായ നാടന്‍ വിഭവങ്ങളുമായി ടെല്‍ഫോര്‍ഡില്‍ നിന്നുള്ള മാത്യുച്ചായന്റെ ലൈവ് കിച്ചണ്‍ സര്‍വീസ് എല്ലാവരും ആസ്വദിച്ചു. ഈ വര്‍ഷത്തെ വാര്‍ഷിക ദിനം ജൂണ്‍ 24 ന് 10 മണി മുതല്‍ 7 മണി വരെ വാള്‍സാളില്‍ നടത്താന്‍ തീരുമാനിച്ചു. ഈ വര്‍ഷത്തെ പ്രോഗ്രാം കോ കോര്‍ഡിനേറ്ററായി ടാന്‍സി പാലാട്ടി, ഷൈബി ബാബു, സിനി ബിജു തിരഞ്ഞെടുത്തു. ട്രഷറര്‍ ദീപ ഷാജു എല്ലാവര്ക്കും നന്ദി അര്‍പ്പിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷീജോ മല്പ്പാന് - 07421264097
ഷാജു മാടപ്പിള്ളി - 07456417678
ദീപ ഷാജു - 07896553923
വാര്‍ത്തയും ഫോട്ടോയും : ജിയോ ജോസഫ്
Content Highlights: chalakudy changatham
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..