.
മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോമ്പിലെ 36-ാം ഞായറാഴ്ച്ച സഭ ആകമാനം ആഘോഷിക്കുന്ന കാതോലിക്കാ ദിനത്തിന്റെ ഭാഗമായി,
റോക്ലാന്‍ഡ് സെന്റ് മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിലും (66 East Maple Ave., Suffern New York) കാതോലിക്ക ദിനം സമുചിതമായി ആഘോഷിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടന്ന യോഗത്തില്‍ ഇടവക വികാരി ഫാദര്‍ ഡോ.രാജു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. തന്റെ അധ്യക്ഷ പ്രസംഗത്തില്‍, അച്ചന്‍ കാതോലിക്ക ദിനത്തിന്റെ പ്രാധാന്യവും സഭയുടെ പാരമ്പര്യവും വിവരിച്ചു സംസാരിച്ചു.
ഇടവക സെക്രട്ടറി റെബേക്കാ പോത്തന്‍ ചൊല്ലി കൊടുത്ത കാതോലിക്ക ദിന സത്യപ്രതിജ്ഞ എല്ലാ സഭാംഗങ്ങളും ഏറ്റുചൊല്ലി. മീറ്റിംഗിന് മുന്നോടിയായി വികാരി ഫാദര്‍.രാജു വര്‍ഗീസ് സഭാപതാക ഉയര്‍ത്തി. യോഗത്തിന്റെ സുഗമമായ നടത്തിപ്പിന് ഇടവക ട്രസ്റ്റീ ജോണ്‍ വര്‍ഗീസ്, സെക്രട്ടറി റെബേക്ക പോത്തന്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റോക്ലാന്‍ഡ് സെന്റ് മേരീസ് ഇടവക ഗായക സംഘം ആലപിച്ച കാതോലിക്കാ മംഗള ഗാനത്തോടുകൂടി 2023 ലെ കാതോലിക്കദിന ആഘോഷങ്ങള്‍ക്ക് സമാപനമായി..
വാര്‍ത്തയും ഫോട്ടോയും : ശ്രീകുമാര്‍ ഉണ്ണിത്താന്‍
Content Highlights: catholic day celebration
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..