കാറ്റലറ്റിക് കൺവെർട്ടർ മോഷ്ടാവ് കാറിനടിയിൽ കൊല്ലപ്പെട്ടു


2 min read
Read later
Print
Share

.

ജോർജിയ: ജോർജിയയിലെ സവന്നയിൽ ചാത്തം കൗണ്ടിയിൽ കഴിഞ്ഞയാഴ്ച കാറ്റലറ്റിക് കൺവെർട്ടർ നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ വാഹനം അയാളുടെ മേൽ പതിക്കുകയും മരണം സംഭവിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. കാർ ഷോറൂമിലെ ജീവനക്കാരൻ അവരുടെ കാറുകളിലൊന്നിനടിയിൽ മരിച്ചയാളെ കണ്ടെത്തിയപ്പോളാണ് വിവരം പുറത്തറിയുന്നത്. മോഷ്ടാവിന്റെ മേൽ പതിക്കുന്നതിന് മുമ്പ് കാറ്റലറ്റിക് കൺവെർട്ടർ നീക്കം ചെയ്യാൻ ശ്രമിക്കുന്ന ദൃശ്യം ക്യാമറയിൽ തെളിഞ്ഞിരുന്നതായി പോലീസ് പറഞ്ഞു. വാഹനം ജാക്കി വെച്ച് ഉയർത്തിയതായിരിക്കാം മറിഞ്ഞു വീഴാൻ കാരണമെന്നു കരുതുന്നു. പകർച്ചവ്യാധിയും തുടർന്നുള്ള തൊഴിലില്ലായ്മയും വർദ്ധിച്ചതോടെ എളുപ്പത്തിൽ പണമുണ്ടാക്കാൻ പലരും മോഷണം ഒരു തൊഴിലാക്കി. മോഷ്ടാക്കൾ ലക്ഷ്യമിട്ടതു വാഹനങ്ങളിലെ കാറ്റലറ്റിക് കൺവെർട്ടറുകളായിരുന്നു. കൺവെർട്ടറുകൾക്കുള്ളിലെ വിലയേറിയ ലോഹങ്ങളാണ് മോഷ്ടാക്കളെ ആകർഷിച്ചത്. ഇതോടെ രാജ്യവ്യാപകമായി മെട്രോ മേഖലകളിൽ കാറ്റലറ്റിക് കൺവെർട്ടർ മോഷണങ്ങൾ വർദ്ധിച്ചു. എന്നാൽ മോഷണത്തിനു ശ്രമിച്ചവർ പലരും മരിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു.

കഴിഞ്ഞ മാസം കാലിഫോർണിയയിൽ ഒരു കാറ്റലറ്റിക് കൺവെർട്ടർ മോഷ്ടാവ് കൊല്ലപ്പെട്ടു. മോഷണത്തിനിടെ ചക്രത്തിന്റെ പിന്നിൽ കിടന്നുറങ്ങുകയായിരുന്ന മോഷ്ടാവിന്റെ മേൽ അറിയാതെ വാഹനം പാഞ്ഞുകയറിയതാണ് മരണത്തിൽ കലാശിച്ചത്. വാഹനത്തിന്റെ ഉടമ മോഷ്ടാവ് കാറിനടിയിൽ കിടക്കുന്നതു അറിഞ്ഞിരുന്നില്ല.

കള്ളന്മാർ എസ്‌യുവികളും പിക്കപ്പ് ട്രക്കുകളുമാണ് മോഷണത്തിനായി തിരഞ്ഞെടുക്കുന്നത്. കാറ്റലറ്റിക് കൺവെർട്ടർ നീക്കം ചെയ്യുമ്പോൾ അടിയിൽ തെന്നി വീഴുന്നതിനും ക്രാൾ ചെയ്യുന്നതിനും കൂടുതൽ സാദ്ധ്യതകൾ ഉണ്ട്. കാറ്റലിറ്റിക് കൺവെർട്ടറുകൾ പെട്ടെന്ന്‌ കാശുണ്ടാക്കാനുള്ള മാർഗമായാണ് മോഷ്ടാക്കൾ കരുതുന്നത്. കാരണം അവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹങ്ങൾ - പല്ലാഡിയം, പ്ലാറ്റിനം, റോഡിയം എന്നിവയ്ക്ക് കനത്ത തുക ലഭിക്കും.

2022-ൽ 39 കാറ്റലറ്റിക് കൺവെർട്ടർ മോഷണങ്ങൾ റിപ്പോർട്ട് ചെയ്തതായി ചാത്തം കൗണ്ടി ഉദ്യോഗസ്ഥർ പറഞ്ഞു. നാഷണൽ ഇൻഷുറൻസ് ക്രൈം ബ്യൂറോ 2021-ൽ 52,000-ത്തിലധികം മോഷണങ്ങൾ റിപ്പോർട്ട് ചെയ്തു, 2018-ൽ ഇത് 1,300 ആയിരുന്നതിൽ നിന്നാണ് കുത്തനെ വർധിച്ചത്. മോഷണങ്ങൾ ഒഴിവാക്കണമെങ്കിൽ കാർ പാർക്ക് ചെയ്യുന്നത് നല്ല വെളിച്ചമുള്ള പ്രദേശത്തോ ഗാരേജിലോ ആണ് നല്ലത്. കാറ്റലറ്റിക് കൺവെർട്ടർ മോഷണം തടയാൻ ഒരു കാർ അലാറം ഇൻസ്റ്റാൾ ചെയ്യുന്നതും സഹായകരമാണെന്ന്‌ പോലീസ് അറിയിച്ചു.

വാർത്തയും ചിത്രവും: പി.പി.ചെറിയാൻ

Content Highlights: catalytic converter, car thief

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


Sara thomas

5 min

ഹരിശ്രീ പഠിപ്പിച്ച് തമിഴത്തിക്കുട്ടിയെ സിനിമവരെയെത്തിച്ചു; സാറാതോമസും വത്സലാറാണിയും, ഒരപൂര്‍വസൗഹൃദം!

Apr 1, 2023

Most Commented