ഡാലസില്‍ വാഹനാപകടം: പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ 2 മരണം


.

കരോള്‍ട്ടണ്‍ (ഡാലസ്): മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവറെക്കുറിച്ച് അന്വേഷിക്കാനെത്തിയ പോലീസ് ഓഫീസര്‍ മറ്റൊരു കാര്‍ വന്നിടിച്ചതിനെത്തുടര്‍ന്ന് കൊല്ലപ്പെട്ടു.

ഒക്ടോബര്‍ 18 ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ ബുഷ് ടേണ്‍പൈക്കിലായിരുന്ന അപകടം.



പോലീസ് ഓഫീസറുടെ വാഹനത്തില്‍ ഇടിച്ച കാറിലെ ഡ്രൈവര്‍ 85 വയസുള്ള ഫിലിപ്പ് പാര്‍ക്കര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പോലീസ് ഓഫീസര്‍ സ്റ്റീവ് നോതം ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

കരോള്‍ട്ടണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ആദ്യമായാണ് ഡ്യൂട്ടിയിലിരിക്കെ ഒരു പോലീസ് ഓഫീസര്‍ കൊല്ലപ്പെടുന്നത്.

2020 മാര്‍ച്ചിലാണ് സ്റ്റീവ് കരോള്‍ട്ടണ്‍ പോലീസില്‍ അംഗമാകുന്നത്. ഇതിനുമുമ്പ് വിസ്‌കോണ്‍സിലും മറീന്‍ കോര്‍പിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്നതാണ് കുടുംബം. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Carrollton police officer, driver killed in crash inDallas


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented