ഗര്‍ഷോം ടി.വിയും ലണ്ടന്‍ അസാഫിയന്‍സും ചേര്‍ന്നൊരുക്കുന്ന ക്രിസ്മസ് കരോള്‍ ഗാനമത്സരം ഡിസംബര്‍ 10 ന്


.

ലണ്ടന്‍: യുകെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗര്‍ഷോം ടിവിയും ലണ്ടന്‍ അസാഫിയന്‍സും ചേര്‍ന്ന് കഴിഞ്ഞ നാല് സീസണുകളായി നടത്തിവരുന്ന ക്രിസ്മസ് കരോള്‍ ഗാനമത്സരത്തിന്റെ അഞ്ചാം സീസണ്‍ ഡിസംബര്‍ 10 ന് ശനിയാഴ്ച ബര്‍മിങ്ഹാമില്‍ വച്ചു നടക്കും. ബര്‍മിങ്ഹാം ബാര്‍ട്‌ലി ഗ്രീന്‍ കിംഗ് എഡ്വേഡ് സിക്‌സ് ഫൈവ് വെയ്സ് ഗ്രാമര്‍ സ്‌കൂളാണ് ഈ വര്‍ഷത്തെ വേദി. ഉച്ചയ്ക്ക് 12 മണി മുതല്‍ സംഘടിപ്പിക്കുന്ന സംഗീത വിരുന്ന് വിവിധ ഗായകസംഘങ്ങളുടേയും ക്വയര്‍ ഗ്രൂപ്പുകളുടെയും യുവഗായകരുടെയും ഒത്തുചേരലിനു വേദിയാകും. പരിപാടിയില്‍ സംഗീത സാംസ്‌കാരിക ആത്മീയ മേഖലകളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും. കരോള്‍ ഗാനമത്സരങ്ങള്‍ക്ക് ശേഷം ഗായകരെയും സംഗീതജ്ഞരെയും അണിനിരത്തികൊണ്ട് ലണ്ടനിലെ പ്രമുഖ സംഗീത ബാന്‍ഡായ ലണ്ടന്‍ അസാഫിയന്‍സ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കല്‍ ഷോയും നടക്കും.

കഴിഞ്ഞവര്‍ഷങ്ങളിലേതുപോലെ തന്നെ കരോള്‍ ഗാനമത്സരത്തില്‍ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകര്‍ഷകങ്ങളായ ക്യാഷ് അവാര്‍ഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000 പൗണ്ടും, രണ്ടാം സമ്മാനമായി 500 പൗണ്ടും, മൂന്നാം സമ്മാനമായി 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകള്‍ക്ക് ലഭിക്കുക. കൂടാതെ സ്‌പെഷ്യല്‍ ക്യാറ്റഗറികളിലായി വിവിധ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.



ജോയ് ടു ദി വേള്‍ഡിന്റെ നാലാം പതിപ്പില്‍ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പന്ത്രണ്ടു ഗായകസംഘങ്ങള്‍ മാറ്റുരച്ചപ്പോള്‍ കിരീടം ചൂടിയത് ലണ്ടന്‍ സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഗായകസംഘമായിരുന്നു. മിഡ്‌ലാന്‍ഡ്‌സ് ഹെര്‍മോന്‍ മാര്‍ത്തോമാ ചര്‍ച്ച് രണ്ടാം സ്ഥാനവും കവന്‍ട്രി വര്‍ഷിപ്പ് സെന്റര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.

ജോയ് ടു ദി വേള്‍ഡിനോടനുബന്ധിച്ച് കഴിഞ്ഞ സീസണില്‍ ആരംഭിച്ച ക്രിസ്ത്യന്‍ ഡിവോഷണല്‍ സിംഗിംഗ് കോണ്ടെസ്റ്റ് ഈ വര്‍ഷവും നടക്കും. പ്രായമനുസരിച്ച് മൂന്നു കാറ്റഗറികളിലാണ് മത്സരം നടക്കുക. 5-10 വയസ്, 11-16 വയസ്, 17-21 വയസ്. ഓരോ കാറ്റഗറികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 5 വീതം ഫൈനലിസ്റ്റുകള്‍ പങ്കെടുക്കുന്ന ഗ്രാന്‍ഡ് ഫിനാലെ കരോള്‍ ഗാനമത്സരത്തോടനുബന്ധിച്ച് നടക്കും. വിജയികള്‍ക്ക് സ്‌പെഷ്യല്‍ അവാര്‍ഡുകള്‍ നല്‍കുന്നതായിരിക്കും. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി ഒക്ടോബര്‍ 31 ന് മുമ്പായി ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതല്‍ ക്വയര്‍ ഗ്രൂപ്പുകളുടെ പങ്കാളിത്തത്തോടെ ഇത്തവണത്തെ മത്സരവും മികവുറ്റതാക്കുവാനാണ് സംഘാടകര്‍ ശ്രമിക്കുന്നത്. യുകെയിലെ വിവിധ ഗായകസംഘങ്ങളുടെയും ക്വയര്‍ ഗ്രൂപ്പുകളുടെയും, ചര്‍ച്ചുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ സംഗീത മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ഗായക സംഘങ്ങള്‍ രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഭാരവാഹികളുമായി ബന്ധപ്പെടുക. മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. കരോള്‍ ഗാനമത്സരത്തിന്റെ രജിസ്‌ട്രേഷനുള്ള അവസാനതീയതി നവംബര്‍ 10 നായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 07958236786/07828456564/07500058024

Content Highlights: carol ganamalsaram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented