.
ബ്രാംപ്ടണ്‍: ഇന്ത്യന്‍ പെന്ഷനേഴ്സിനായി ബ്രാംപ്ടണ്‍ മലയാളീ സമാജം (ബി.എം.എസ്) ഇന്ത്യന്‍ കോണ്‍സുലേറ്റുമായി കൈകോര്‍ത്തി സംഘടിപ്പിച്ച 'ലൈഫ് സര്‍ട്ടിഫിക്കേറ്റ്' ക്യാമ്പില്‍ വന്‍ തിരക്ക്. നൂറുകണക്കിനു ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി ബ്രാംപ്ടണ്‍ മലയാളി സമാജം മാറി. ഈ വര്‍ഷം മൂന്ന് കോണ്‍സുലര്‍ ക്യാമ്പുകള്‍ ആണ് ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് ബി.എം.എസ് നടത്തിയത്. ആദ്യ രണ്ടെണ്ണം പാസ്പോര്‍ട്ട് വിസ എന്നിവയ്ക്കുള്ള പ്രശ്നപരിഹാരമായിട്ടായിരുന്നു എന്നാല്‍ ഇത്തവണ ഇന്ത്യന്‍ പെന്ഷനേഴ്സിനായി 'ലൈഫ് സര്‍ട്ടിഫിക്കേറ്റ്' ക്യാമ്പാണ് സമാജം സംഘടിപ്പിച്ചത്.
'സെര്‍വ് ടു ത്രയ്വവ്' എന്ന ആശയത്തില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുന്ന ബ്രാംപ്ടണ്‍ സമാജം ഇനിയും സമൂഹത്തിന് അത്യന്തം പ്രയോജനമാകുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അഭിമാനപൂര്‍വ്വം നേതൃത്വം നല്‍കുമെന്ന് ബ്രാംപ്ടണ്‍ മലയാളീ സമാജം പ്രസിഡന്റ് കുര്യന് പ്രക്കാനം' അറിയിച്ചു. തുടര്‍ച്ചയായി ഈ ക്യാമ്പുകള്‍ പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗങ്ങള്‍ നല്കുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
500 ല്‍ പരം പെന്‍ഷനേഴ്സും അവര്‍ക്ക് തുണയായി എത്തിയ കുടുംബാംഗങ്ങളും, പ്രായമായവര്‍, രോഗികള്‍, ശാരീരിക അവശതകള്‍ അനുഭവിക്കുന്നവര്‍ ഉള്‍പ്പെടെ അനവധിയാളുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രതികൂലമായ കാലാവസ്ഥയില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ക്യാമ്പിലേക്കു ഒരേ സമയം എത്തിച്ചേര്‍ന്നപ്പോഴും, ശ്രമകരമായിട്ടും ശാന്തമായി എല്ലാവരെയും പരിഗണിക്കാനും, സേവനം ഉറപ്പാക്കുവാനും സാധിച്ചത് സമാജം അംഗങ്ങളുടെ സമര്‍പ്പണ മനോഭാവത്തിന്റെയും കാര്യക്ഷമതയുടെയും തെളിവാണെന്നു ക്യാമ്പില്‍ പങ്കെടുത്ത മുന്‍ ഇന്ത്യന്‍ ദക്ഷിണ നാവിക കമാന്‍ഡ് മേധാവി റിട്ടയേര്‍ഡ് റിയര്‍ അഡ്മിറല്‍ രാജേന്ദ്ര കുമാര്‍ സമാജത്തെ അറിയിച്ചു.
സമൂഹത്തില്‍ മാതൃകപരമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്നതിന് സമാജം പ്രവര്‍ത്തകരെ മുഖ്യ സ്പോണ്സര് മനോജ് കരാത്ത അഭിനന്ദിച്ചു. സമാജം സെക്രട്ടറിയും ക്യാമ്പിന്റെ ചീഫ് കോര്‍ഡിനേറ്ററുമായ ജിതിന് പുത്തന്‍വീട്ടില്‍ സമാജം വൈസ് പ്രസിഡിന്റ് രേണു ജിമ്മി, ഓര്‍ഗനൈസിംഗ് സെക്രട്ടറി സാജു തോമസ്, സെക്രട്ടറിമാരായ മുരളീ പണിക്കര്‍, അരുണ്‍ ഓലേടത്ത്, ജോയിന്റ് സെക്രട്ടറിമാരായ സീമ നായര്‍, ടിവിഎസ് തോമസ്, സഞ്ജയ് മോഹന്‍, സമാജം ട്രഷറര്‍ ഷിബു ചെറിയാന് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
Content Highlights: CAMP
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..