.
ബ്രിസ്റ്റോള്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ വിശ്വാസികളെ കാണാനെത്തി. തിങ്ങിനിറഞ്ഞ ദേവാലയത്തെ അഭിസംബോധന ചെയ്ത ശേഷം വികാരി ഫാ.പോള്‍ വെട്ടിക്കാട്ടിനൊപ്പം ചേര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
തിരക്കിനിടയിലും മോശം കാലാവസ്ഥയിലും ദേവാലയത്തിലെത്തി വചന സന്ദേശം നല്കിയ ഫാദറിന് ഫാ.പോള്‍ വെട്ടിക്കാട്ട് നന്ദി പറഞ്ഞു. യുകെയില്‍ ആദ്യമായാണ് സീറോ മലബാര്‍ സമൂഹം ഒരു ദേവാലയം നിര്‍മ്മിക്കുന്നത്. സ്ഥലം വെഞ്ചിരിക്കുകയും സെന്റ് ജോസഫ് ദേവാലയത്തിലുണ്ടായിരുന്ന മുഴുവന്‍ പേരേയും അനുഗ്രഹിച്ച് അവര്‍ക്കായി പ്രാര്‍ത്ഥിച്ചതിനു ശേഷമാണ് ഫാ.സേവ്യര്‍ഖാന്‍ വട്ടായിലച്ചന് മടങ്ങിയത്.
ഡീക്കന്‍ ജോസഫ് ഫിലിപ്പ്, സി ഗ്രേസ് മേരി, കൈക്കാരന്മാരായ സിജി സെബാസ്റ്റ്യന്‍, മെജോ ജോയ്, ബിനു ജേക്കബ്, ഫാമിലി യൂണിറ്റ് വൈസ് ചെയര്മാന് ജോര്‍ജ് തരകന് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.
വാര്‍ത്തയും ഫോട്ടോയും : ജെഗി ജോസഫ്
Content Highlights: Bristol
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..